തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നവംബര്‍ 12 ന് നടക്കും. നഗരസഭാ അധ്യക്ഷന്മാരെ 18നും ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാരെ 19നും തിരഞ്ഞെടുക്കും.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തുകളിലും ബ്ലോക്കുകളിലും എല്‍ഡിഎഫ് മുന്നേറ്റം നടത്തിയപ്പോള്‍ നഗരസഭകളിലും ജില്ലാ പഞ്ചായത്തുകളിലും ഇരുമുന്നണികളും ഒപ്പത്തിനൊപ്പം.
ആറ് കോര്‍പറേഷനുകളില്‍ കൊല്ലത്തും കോഴിക്കോടും എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടിയപ്പോള്‍ യുഡിഎഫിന് നിലനിര്‍ത്താനായത് കൊച്ചി മാത്രം. കണ്ണൂരില്‍ വിമതന്റെ പിന്തുണ കാര്യങ്ങള്‍ തീരുമാനിക്കും. തലസ്ഥാനത്തെ തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഉജ്വല മുന്നേറ്റമാണ് കാഴ്ച വെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: