കോഴിക്കോട്: കോഴിക്കോട് കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉജ്ജ്വല ജയം. ഏഴ് ഡിവിഷനുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മികച്ച വിജയം നേടി. ഏഴിടത്ത് രണ്ടാമതെത്തി. 75 ഡിവിഷനുകളില്‍ ഒരു സ്വതന്ത്രനടക്കം 48 സീറ്റുകളില്‍ എല്‍ഡിഎഫും 20-ല്‍ യുഡിഎഫും വിജയിച്ചു.
സിവില്സ്റ്റേഷന്,ചേവരമ്പലം, മീഞ്ചന്ത, ബേപ്പൂര്‍ പോര്‍ട്ട്,ബേപ്പൂര്‍, മാറാട്, കാരപ്പറമ്പ് എന്നീ ഡിവിഷനുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയം നേടിയത്. കഴിഞ്ഞ ഭരണസമിതിയിയില് ഒറ്റ കൗണ്‍സിലര്‍മാരും ഇല്ലാതിരുന്ന ബിജെപി നേടിയ ഈ ജയം ഇരുമുന്നണികളെയും ഞെട്ടിച്ചിരിക്കുകയാണ്. കുടില്ത്തോട് കുതിരവട്ടം, നടുവട്ടം, മൂന്നാലിങ്ങല്‍, നടക്കാവ്, ചക്കോരത്തുകുളം പുതിയാപ്പ എന്നിവിടങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: