കോട്ടയം:ജില്ലയിലെ ആറുനഗരസഭകളില് അഞ്ചിടത്തും ബിജെപി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. അഞ്ച് നഗരസഭകളിലായി 16 കൗണ്‍സിലര്‍മാരെ വിജയിപ്പിക്കുവാന്‍ ബിജെപിക്കായി. കോട്ടയം, ചങ്ങനാശ്ശേരി, പാല, ഏറ്റുമാനൂര്‍, വൈക്കം നഗരസഭകളിലാണ് ബിജെപി കരുത്ത് കാണിച്ചത്. കോട്ടയം നഗരസഭയിലെ 19-ാം വാര്‍ഡില്‍ മത്സരിച്ച നഗരസഭ ചെയര്മാന് കോണ്‍ഗ്രസിലെ കെ.ആര്.ജി.വാര്യരെ മൂന്നാംസ്ഥാനത്താക്കി ബിജെപിയുടെ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം ടി.എന്‍.ഹരികുമാര്‍ വന്‍ വിജയം നേടി.
അഞ്ച് ബിജെപി സ്ഥാനാര്‍ത്ഥികളും ഒരു സമത്വമുന്നണി സ്ഥാനാര്ത്ഥിയുമിവിടെ വിജയിച്ചു. നിലവില്‍ 4 പേരാണ് ബിജെപിക്ക് കോട്ടയത്തുണ്ടായിരുന്നത്. പുതുതായി രൂപംകൊണ്ട ഏറ്റുമാനൂരിലും ബിജെപി നിര്‍ണ്ണായക സ്വാധീനശക്തിയായി മാറി. അഞ്ചുപേര്‍ ഇവിടെ വിജയിച്ചു. നിലവില്‍ ഒരു പ്രതിനിധിയുമില്ലാതിരുന്ന ചങ്ങനാശേരി നഗരസഭയില്‍ ബിജെപിക്ക് 4 പേരെ വിജയിപ്പിക്കാന്‍ കഴിഞ്ഞു.
എന്‍എസ്എസ് ഹെഡ്ക്വാര്‍ട്ടേഴ്സ് സ്ഥിതിചെയ്യുന്ന രണ്ടു വാര്‍ഡുകളിലും ബിജെപിക്ക് ജയിക്കാനായി എന്നത് ഏറെ ശ്രദ്ധേയമാണ്. മന്ത്രി കെ.എം.മാണിയുടെ തട്ടകമായ പാലാ നഗരസഭയിലും ബിജെപി അക്കൗണ്ടുതുടങ്ങി. കഴിഞ്ഞ നഗരസഭയില്‍ സ്വതന്ത്ര അംഗമായിരുന്ന അഡ്വ. ബിനു പുളിക്കക്കണ്ടം നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അദ്ദേഹം ഇക്കുറി താമര ചിഹ്നത്തില്‍ മത്സരിച്ച് വിജയിക്കുകയായിരുന്നു.
ഇടത്-വലത് മുന്നണികള്‍ സമാനശക്തിയായ വൈക്കം നഗരസഭയിലും ബിജെപി സാന്നിധ്യമറിയിച്ചു. 2 പേരാണ് ഇവിടെ വിജയിച്ചത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പിന് മുമ്പ് രൂപം കൊണ്ട ഈരാറ്റുപേട്ടയില്‍ മാത്രമാണ് ബിജെപിക്ക് അംഗങ്ങളില്ലാതെ പോയത്. എന്നിരുന്നാലും ബിജെപിക്ക് ഇവിടെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: