ചേര്‍ത്തല യുഡിഎഫിന്, സമത്വമുന്നണിക്ക് മുന്നേറ്റം

Saturday 7 November 2015 10:04 pm IST

ചേര്‍ത്തല: സമത്വമുന്നണി സഖ്യത്തിന് വന്‍ മുന്നേറ്റം. നഗരസഭാ ഭരണം യുഡിഎഫ് നിലനിര്‍ത്തിയെങ്കിലും ഇരു മുന്നണികളിലെയും പ്രമുഖര്‍ നിലംപൊത്തി. നഗരസഭയില്‍ ഒന്‍പതിടങ്ങളില്‍ ബിജെപി സമത്വമുന്നണി സഖ്യം രണ്ടാം സ്ഥാനത്തെത്തി. നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും മുന്‍ വര്‍ഷങ്ങളിലേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ മുന്നണിക്ക് ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി മല്‍സരിച്ച അഞ്ച് സീറ്റില്‍ നിന്നും ആകെ ലഭിച്ചത് 168 വോട്ടുകളാണ്. എസ്എന്‍ഡിപി യുമായുള്ള കൂട്ടുകെട്ടിലൂടെ ഇക്കുറി 32 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനായതും കൂടുതല്‍ വോട്ട് നേടാനായതും സഖ്യത്തിന്റെ വിജയമായി നിരീക്ഷകര്‍ വിലയിരുത്തുന്നു. മിക്ക വാര്‍ഡുകളിലും ഇടതുമുന്നണിയുടെ കനത്ത പരാജയത്തിന് സഖ്യം നിര്‍ണായക ഘടകമായി. ബിജെപി വോട്ടുകള്‍ കൃത്യമായി മുന്നണി നേടിയതും, ഇതര വിഭാഗങ്ങള്‍ മുന്നണിക്കനുകൂലമായി നിലപാടെടുത്തതും സഖ്യത്തിന് വന്‍ മുന്നേറ്റമുണ്‍ാക്കി. പത്താം വാര്‍ഡില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വി. തോമസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി സമത്വമുന്നണി സ്ഥാനാര്‍ത്ഥി അഡ്വ.കെ. പ്രേംകുമാര്‍ 276 വോട്ടുകള്‍ നേടി. സിപിഎം ജില്ലാ കമ്മറ്റിയംഗവും ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയുമായ എന്‍.ആര്‍. ബാബുരാജ് ഇവിടെ വെറും ഏഴ് വോട്ടുകള്‍ക്ക് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. ഒന്നാം വാര്‍ഡില്‍ സതീഷ്‌കുമാര്‍(207), 12 ല്‍ വിദ്യ അനില്‍(239), 16 ല്‍ രാജേഷ്(268), 20 ല്‍ എന്‍.വി. സാനു(237), 21 ല്‍ ലിജി സുധീര്‍(179), 22 ല്‍ സിന്ധു പ്രകാശ്(230), 26 ല്‍ മായാറോജ(191), 29 ല്‍ സുരേഷ്‌കുമാര്‍(265) എന്നിവരാണ് രണ്ടാം സ്ഥാനത്തെത്തിയ സമത്വ മുന്നണി സ്ഥാനാര്‍ത്ഥികള്‍. മൂന്നിടങ്ങില്‍ എല്‍ഡിഎഫിനെയും അഞ്ചിടങ്ങളില്‍ യുഡിഎഫിനെയും സഖ്യം സ്ഥാനാര്‍ത്ഥികള്‍ പിന്നിലാക്കി. ഇരു മുന്നണികളിലെയും പ്രമുഖര്‍ നിലംപൊത്തിയത് സിപിഎമ്മിനും കോണ്‍ഗ്രസിനും വന്‍ തിരിച്ചടിയായി. പതിനൊന്നാം വാര്‍ഡില്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്മി അനില്‍കുമാറിനെ സ്വതന്ത്ര സ്ഥാനാര്‍ഥി പി. ജ്യോതിമോളാണ് പത്തൊന്‍പത് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയത്. വൈസ് ചെയര്‍മാന്‍ അഡ്വ.കെ.ജെ. സണ്ണിയെ ഇരുപത്തിയെട്ടാം വാര്‍ഡില്‍ കോണ്‍ഗ്രസ് എസിലെ സ്വതന്ത്രന്‍ ടോമി എബ്രഹാമാണ് 94 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അടിയറവ് പറയിപ്പിച്ചത്. വികസനകാര്യ. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. കവിതയെ ഒന്നാം വാര്‍ഡില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇടതു പക്ഷത്തെ ജി.കെ. അജിത്ത് വിജയമുറപ്പിച്ചത്. ഇരുപത്തിയൊന്നാം വാര്‍ഡില്‍ വിദ്യാഭ്യസ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴസണ്‍ കെ. ലതികയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇടതുപക്ഷത്തെ ലിജി വിനോദാണ് ഇവിടെ വിജയിച്ചത്. ഭരണ പക്ഷത്തെ കൗണ്‍സിലര്‍മാരായ സിനി ഉദയപ്പന്‍, സുജാത വാസുദേവന്‍ എന്നിവരും പരാജയപ്പെട്ടു. ഇടത് പക്ഷത്തെ പ്രമുഖനും പ്രതിപക്ഷ നേതാവുമായിരുന്ന സി.ആര്‍. സുരേഷ്, കൗണ്‍സിലര്‍മാരായിരുന്ന ഷേര്‍ളി ഭാര്‍ഗവനും, മനോഹരി പ്രകാശനും പരാജയപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. എല്‍ഡിഎഫിന് സമത്വ മുന്നണി സഖ്യം നല്‍കിയ കനത്ത തിരിച്ചടി യുഡിഎഫിന് ഭരണം നിലനിര്‍ത്തുവാന്‍ സഹായകമായി. മുപ്പത്തഞ്ച്് അംഗ നഗരസഭ കൗണ്‍സിലില്‍ യുഡിഎഫ് പത്തൊന്‍പത് സീറ്റു നേടി. എല്‍ഡിഎഫിന് പതിനാല് സീറ്റു ലഭിച്ചു. മൂന്ന് സ്വതന്ത്രരും വിജയിച്ചു. കഴിഞ്ഞ തവണ യുഡിഎഫിന് ഇരുപത്തിയൊന്ന് സീറ്റും എല്‍ഡിഎഫിന് പതിമൂന്നു സീറ്റുമാണ് ഉണ്‍ായിരുന്നത്. ഒരുസ്വതന്ത്രനും വിജയിച്ചിരുന്നു. കൗണ്ടിങിന്റെ മൂന്നാം റൗണ്ടിലേക്ക് കടന്നതോടെ ഇരുപക്ഷവും ഒപ്പത്തിനൊപ്പമായി. ഇതോടെ സ്വതന്ത്രരുടെ നിലപാട് നിര്‍ണായകമാകുമെന്ന സ്ഥിതിയായി. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് എത്തിയതോടെയാണ് യുഡിഎഫ് ഭൂരിപക്ഷം ഉറപ്പാക്കിയത്. നഗരസഭയിലെ വിജയികള്‍ ചേര്‍ത്തല: നഗരസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ഥികളുടെ വാര്‍ഡ്, പേര്, പാര്‍ട്ടി, ഭൂരിപക്ഷം എന്നക്രമത്തില്‍. ഒന്ന് ജി.കെ. അജിത്ത്, എല്‍ഡിഎഫ്, 318, രണ്ട്. വി.ടി. ജോസഫ് യുഡിഎഫ്, 15, മൂന്ന്. ആര്‍. മുരളി യുഡിഎഫ്, 85, നാല്. ഉഷ ദയാദാസ്, എല്‍ഡിഎഫ്, 32, അഞ്ച്. ഷീബ ജഗദപ്പന്‍, യുഡിഎഫ്, 82, ആറ്. എ. അരുണ്‍ലാല്‍, യുഡിഎഫ്, 31, ഏഴ്. ലീന, യുഡിഎഫ്, 9, എട്ട്. ബി. ഫൈസല്‍, യുഡിഎഫ്്, 73, ഒന്‍പത്. സുനിമോള്‍, എല്‍ഡിഎഫ്, 7, പത്ത്. എന്‍.ആര്‍. ബാബുരാജ്, എല്‍ഡിഎഫ്, 7, പതിനൊന്ന്. പി. ജ്യോതിമോള്‍, സ്വതന്ത്ര, 19, പന്ത്രണ്‍്. ശ്രീലേഖ നായര്‍, യുഡിഎഫ്, 40, പതിമൂന്ന്. എം. ജയശങ്കര്‍, സ്വതന്ത്രന്‍, 45, പതിന്നാല്. രാധാമണി, എല്‍ഡിഎഫ്, 33, പതിനഞ്ച്. ബിജിമോള്‍, യുഡിഎഫ്, 107, പതിനാറ്. പി. ഉണ്ണികൃഷ്ണന്‍, യുഡിഎഫ്, 49, പതിനേഴ്. ഗിരിജ രവീന്ദ്രന്‍, യുഡിഎഫ്, 120, പതിനെട്ട്. കെ. രത്‌നവല്ലി, എല്‍ഡിഎഫ്, 11, പത്തൊന്‍പത്. എം.ബി. മനോജ്, എല്‍ഡിഎഫ്, 102, ഇരുപത്. എം. സഹദേവന്‍, എല്‍ഡിഎഫ്, 176, ഇരുപത്തിയൊന്ന്. ദീപ വിനോദ്, എല്‍ഡിഎഫ്, 306, ഇരുപത്തിരണ്‍്. മാധുരി സാബു, എല്‍ഡിഎഫ്, 289, ഇരുപത്തിമൂന്ന്. പ്രീത രാജേഷ്, എല്‍ഡിഎഫ്, 119, ഇരുപത്തിനാല്. ബി. ഭാസി, യുഡിഎഫ്, 320, ഇരുപത്തിയഞ്ച്. പ്രമീള യുഡിഎഫ്, 81, ഇരുപത്തിയാറ്. ലാലി കുര്യക്കോസ്, യുഡിഎഫ്, 359, ഇരുപത്തിയേഴ്. ബാബു ജോസഫ്, യുഡിഎഫ്, 104, ഇരുപത്തിയെട്ട്. ടോമി എബ്രഹാം, എല്‍ഡിഎഫ്, 94, ഇരുപത്തിയൊന്‍പത്. ജെ. രാധാകൃഷ്ണനായ്ക്ക്, യുഡിഎഫ്, 50, മുപ്പത്. ബീനാമ്മ വര്‍ഗീസ്, എല്‍ഡിഎഫ്, 146, മുപ്പത്തിയൊന്ന്. സിന്ധു ബൈജു, യുഡിഎഫ്, 210, മുപ്പത്തിരണ്‍്. ഐസക് മാടവന, യുഡിഎഫ്, 159, മുപ്പത്തിമൂന്ന്. സി.കെ. ഉണ്ണികൃഷ്ണന്‍, യുഡിഎഫ്, 206, മുപ്പത്തിനാല്. അഡ്വ.സി.ഡി. ശങ്കര്‍, യുഡിഎഫ്, 86, മുപ്പത്തിയഞ്ച്. രജിത അശോകന്‍, എല്‍ഡിഎഫ്, 98.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.