പന്തളം നഗരസഭ ആരു ഭരിക്കണം എന്ന് ബി ജെ പി തീരുമാനിക്കും

Saturday 7 November 2015 10:36 pm IST

പന്തളം: പന്തളത്തും കുളനടയിലും പന്തളംതെക്കേക്കരയിലും ബി ജെ പി ക്ക് വന്‍ മുന്നേറ്റം.നഗരസഭ ആയതിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ പന്തളത്ത് 7 സീറ്റ് നേടുകയും 10 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.കുളനടയില്‍ 7 സീറ്റ് നേടി ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷി ആയി .3 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.പന്തളം തെക്കെക്കരയില്‍ 5 സീറ്റ് നേടി നിര്‍ണ്ണായക ശക്തിയായി ബി ജെ പി.3 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.തുമ്പമണ്ണില്‍ ബി ജെ പിക്ക് ഉണ്ടായിരുന്ന ഒരു സീറ്റ് ഇത്തവണയും നിലനിര്‍ത്തി. കുളനടയില്‍ എല്‍ ഡി എഫ്,യു ഡി എഫ് കക്ഷികള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ബി ജെ പി വന്‍ മുന്നേറ്റം ആണ് കാഴ്ചവെച്ചത്.മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ ആയ അശോകന്‍ കുളനട,സന്തോഷ് എന്നിവര്‍ ഇത്തവണയും വിജയം കൈവരിച്ചു.പന്തളം തെക്കെക്കരയില്‍ കഴിഞ്ഞ തവണ ഒരു സീറ്റില്‍ വിജയിച്ച സ്ഥാനത്ത് ആണ് ഇത്തവണ 5 സീറ്റ് പിടിച്ചെടുത്തത്.പന്തളം നഗരസഭ ആകുന്നതിനു മുന്‍പ് 2 സീറ്റ് ആണ് ബി ജെ പി ക്ക് ഉണ്ടായിരുന്നത്.പന്തളത്ത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കല്ലുംമൂടന്‍,വൈസ് പ്രസിഡന്റ് രത്‌നമണി സുരേന്ദ്രന്‍ എന്നിവര്‍ പരാജയപ്പെട്ടു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.