പ്രദീപ് വിജയിച്ചത് ഡിസ്റ്റിംഗ്ഷനോടെ

Saturday 7 November 2015 10:38 pm IST

ചെറുകോല്‍: പ്രദീപ് വിജയിച്ചത് ഡിസ്റ്റിംഗ്ഷനോടെ. ചെറുകോല്‍ ഗ്രാമപഞ്ചായത്തില്‍ തുടര്‍ച്ചയായി നാലാം തവണയും പ്രദീപ് ചെറുകോല്‍ വിജയിച്ചത് പോള്‍ ചെയ്ത വോട്ടിന്റെ 81 ശതമാനം നോടിക്കൊണ്ടാണ്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറികൂടിയായ പ്രദീപ് 2000 ലാണ് കച്ചേരിപ്പടി വാര്‍ഡ് ഒന്നില്‍ നിന്നും ആദ്യമായി ജനപ്രതിനിധിയാകുന്നത്. കഴിഞ്ഞതവണ എല്‍ഡിഎഫില്‍ നിന്നും പതിമൂന്നാം വാര്‍ഡിലെ സീറ്റ് പിടിച്ചെടുത്താണ് വിജയം നേടിയത്. ഇക്കുറി 527 വോട്ടാണ് പ്രദീപിന്റെ വാര്‍ഡില്‍ പോള്‍ ചെയ്തത്. ഇതില്‍ 427 വോട്ടും പ്രദീപ് നേടി. എല്‍ഡിഎഫിന് 48 വോട്ടും യുഡിഎഫിന് 52 വോട്ടും മാത്രമാണ് ഇവിടെ ലഭിച്ചത്. 12 ാം വാര്‍ഡില്‍ നിന്നും സന്തോഷ് ചക്കിട്ടയില്‍ 328 വോട്ട് നേടി ഇവിടെ വിജയിച്ചു. പതിനൊന്നാം വാര്‍ഡിലെ കാട്ടൂര്‍പേട്ടയില്‍ 225 വോട്ട് നേടി ബിജെപിയുടെ സി.കെ.ഹരിചന്ദ്രന്‍ വിജയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.