പറവൂര്‍: വര്‍ഷങ്ങള്‍ക്കുശേഷം പറവൂര്‍ മുനിസിപ്പാലിറ്റിയില്‍ ബിജെപി അക്കൗണ്ട് തുറന്നു. 29 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തി. കക്ഷിനില യുഡിഎഫ്-15, എല്‍ഡിഎഫ്-13, ബിജെപി-1. 15, 18, 21, 22 എന്നീ വാര്‍ഡുകളില്‍ ബിജെപി നിസ്സാരവോട്ടുകള്‍ക്ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നന്ദികുളങ്ങര 13-ാം വാര്‍ഡില്‍ ബിജെപിയുടെ സ്വപ്ന സുരേഷ് സിപിഎം സ്ഥാനാര്‍ത്ഥി ശോഭാ രമേശനെ 36 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്വപ്ന സുരേഷ് (ബിജെപി)-288, ശോഭ രമേശന് (സിപിഎം)-255, രാജി മോഹന്‍ (കോണ്‍ഗ്രസ്)-192. ട്രാവല്‍ ടൂറിസം കോഴ്സ് പൂര്‍ത്തിയാക്കിയ സ്വപ്ന സുരേഷ് ബികോം ബിരുദധാരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: