കണ്ണൂര്‍: കൂത്തുപറമ്പ് നഗരസഭയിലെ നാലാം വാര്‍ഡ് നുഞ്ചുമ്പായില് ബിജെപിയിലെ കെ.ലളിത തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥിയായ സിപിഎമ്മിലെ പി.ശ്യാമളയോട് മൂന്ന് വോട്ടുകളുടെ വ്യത്യാസത്തിന് പരാജയപ്പെട്ടു(375-378). 28 സീറ്റുള്ള കൂത്തുപറമ്പ് നഗരസഭയില്‍ ഏക കോണ്‍ഗ്രസ് അംഗം മാത്രമേ പ്രതിപക്ഷത്തു നിന്ന് വിജയിച്ചിട്ടുള്ളൂ.
തലശ്ശേരി നഗരസഭയില്‍ 33-ാം വാര്‍ഡായ പുന്നോലില്‍ ഈസ്റ്റിലെ ബിജെപി സ്ഥാനാര്‍ത്ഥി ദയാനന്ദന് മൂന്നു വോട്ടിനും 40-ാം വാര്‍ഡായ തിരുവങ്ങാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍.സ്മിത 6 വോട്ടിനുമാണ് പരാജയപ്പെട്ടത്. തലശ്ശേരി നഗരസഭയില്‍ ആകെ 52 ഡിവിഷനുകളാണുള്ളത്. ഇവിടെ സിപിഎം ഭരണമുറപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: