പാനൂര്‍: തൃപ്പങ്ങോട്ടൂരില്‍ സിപിഎം-കോണ്‍ഗ്രസ്-ലീഗ് സഖ്യത്തെ പരാജയപ്പെടുത്തി ബിജെപി വിജയം നേടി. അവിശുദ്ധ കൂട്ടുകെട്ടിലൂടെ ബിജെപിയെ പരാജയപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയവര്ക്കു മുന്നില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഉജ്ജ്വലവിജയമാണ് കരസ്ഥമാക്കിയത്. 4-ാംവാര്‍ഡിലെ ചമതക്കാട് ബിജെപിയിലെ എ.പി.വസന്ത 247 വോട്ടിന് യുഡിഎഫിലെ സുനിതയെ പരാജയപ്പെടുത്തി. 7-ാംവാര്‍ഡായ വട്ടപൊയിലില്‍ ബിജെപി സ്ഥാനാര്‍ത്ഥി പി.സബിത 129 വോട്ടിന് സിപിഎമ്മിലെ എ.പി.നിസിജയെ പരാജയപ്പെടുത്തി. 12സീറ്റ് നേടി നിലവില്‍ ഭരണത്തിലുളള യുഡിഎഫ് തന്നെ ഒന്നാമതെത്തി. എല്‍ഡിഎഫ് 3 സീറ്റുകള്‍ കരസ്ഥമാക്കി.18-ാം വാര്‍ഡായ കീരിയാവില് മുസ്ലീംലീഗ് വിമതന് എപി.ഇസ്മായില്‍ വിജയിച്ചത് യുഡിഎഫിന് തിരിച്ചടിയായി. കഴിഞ്ഞ വര്‍ഷം 11 സീറ്റു നേടിയ യുഡിഎഫ് ഒരു സീറ്റു വര്‍ദ്ധിപ്പിച്ചു. ബിജെപി വിജയിക്കാന്‍ സാധ്യതയുളള വാര്‍ഡുകളില്‍ വോട്ടുകള്‍ മറിച്ചുനല്‍കി ഇരുമുന്നണികളും പരസ്പരം സഹായിക്കുകയായിരുന്നു. അതിനാല്‍ തന്നെ രണ്ടുസീറ്റുകള്‍ ബിജെപിക്ക് നഷ്ടമായി. എല്‍ഡിഎഫ് 3സീറ്റുകള്‍ നിലനിറുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: