പറവൂര്‍: 2005ല്‍ കോണ്‍ഗ്രസ്സും 2010ല്‍ സിപിഎമ്മും പരസ്പരം വോട്ട് മറിച്ച് ബിജെപിയെ പരാജയപ്പെടുത്തിയ കോട്ടുവള്ളി പഞ്ചായത്തിലെ 2-ാം വാര്‍ഡില്‍ ഇക്കുറി ഇടതിനേയും വലതിനേയും ഞെട്ടിച്ച് ബിജെപി സ്ഥാനാര്‍ത്ഥി സന്ധ്യാകൃഷ്ണന്‍ 147 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ കവിത മധുവിനെ പരാജയപ്പെടുത്തി. 1171 വോട്ടുകള്‍ പോള്‍ ചെയ്തതില്‍ 507 വോട്ടുകള്‍ സന്ധ്യാകൃഷ്ണന്‍ നേടി. കോണ്‍ഗ്രസിലെ കവിത മധുവിന് 360 ഉം, എല്‍ഡിഎഫിലെ അനിത രാജു 302 വോട്ടും നേടി. കോട്ടുവള്ളി പഞ്ചായത്ത് ഭരണം കോണ്‍ഗ്രസ് നിലനിര്‍ത്തി. കക്ഷിനില യുഡിഎഫ് 11, എല്‍ഡിഎഫ് 10 ബിജെപി 1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: