ആം ആദ്മി എട്ടുനിലയിൽ പൊട്ടി

Saturday 8 April 2017 10:58 pm IST

ചേർത്തല: ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികൾ എട്ട് നിലയിൽ പൊട്ടി. കേരളത്തിലാദ്യമായി സീറ്റ് നേടിയെന്ന അവകാശവാദമുന്നയിച്ചാണ് ചേർത്തല തെക്ക് പഞ്ചായത്തിൽ ഒൻപത് വാർഡുകളിൽ പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയത്. എന്നാൽ ഒന്നിൽ പോലും വിജയിക്കാനായില്ല. ആറ് മാസം മുൻപ് നടന്ന ഉപതെരഞ്ഞെടുപ്പിൽ പഞ്ചായത്തിലെ ഒരു വാർഡിൽ ആം ആദ്മി വിജയിച്ചിരുന്നു. അർത്തുങ്കൽ പഞ്ചായത്ത് രൂപീകരണവുമായി ബന്ധപ്പെട്ട് ജാതീയധ്രുവീകരണം നടത്തി ആം ആദ്മിയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ചിലരുടെ ശ്രമമാണ് ഇതോടെ പൊളിഞ്ഞത്. രാജ്യത്ത് അസഹിഷ്ണുത നിലനിൽക്കുന്നുവെന്ന് പ്രചരണം നടത്തി  പുരസ്‌കാരം തിരിച്ചുനൽകിയ സാറാ ജോസഫ് ഉൾപ്പെടെ പാർട്ടിയുടെ പ്രമുഖ നേതാക്കൾ പ്രചരണത്തിനായി തെക്ക് പഞ്ചായത്തിൽ തമ്പടിച്ചിരുന്നു. എന്നാൽ വിജയം നേടാൻ പാർട്ടിക്കായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.