താമരത്തരംഗം

Sunday 8 November 2015 11:32 am IST

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നേടിയ വന്‍ വിജയത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനം – വി. വി. അനൂപ്‌

കോണ്‍ഗ്രസ്‌ തകര്‍ന്നു. എല്‍ഡിഎഫ് മുഖം രക്ഷിച്ചു. ലീഗിന് കനത്ത തിരിച്ചടി.

 • ചരിത്രം കുറിച്ച് ബിജെപിയുടെ തേരോട്ടം.
 • മൂന്നിരട്ടി സീറ്റുകൾ.
 •  475 സീറ്റുകൾ 1,300 ആയി വർദ്ധിച്ചു.
 • കഴിഞ്ഞതവണ ഒൻപത് കോർപ്പറേഷൻ കൗൺസിലർമാരായിരുന്നു ബിജെപിക്ക്.
  ഇത്തവണ 51 ആയി വർദ്ധിച്ചു.
 •  നഗരസഭാംഗങ്ങൾ 78 ൽനിന്ന് 236 ആയി.
 • ബിജെപി-എസ്എൻഡിപി ധാരണ ഫലം കണ്ടു.
 • ഇത്തവണ 936 ഗ്രാമ പഞ്ചായത്തു വാർഡുകളിൽ താമര വിരിഞ്ഞു. കഴിഞ്ഞ പ്രാവശ്യം  380 ഗ്രാമപഞ്ചായത്ത് അംഗങ്ങളായിരുന്നു ബിജെപിക്കുണ്ടായിരുന്നത്.
 •  തിരുവനന്തപുരം കോർപ്പറേഷനിൽ  35 സീറ്റുകളുമായി രണ്ടാമത്.
 • പാലക്കാട് നഗരസഭയിൽ 24 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷി.
 • അഞ്ചു നഗരസഭകളിൽ മുഖ്യപ്രതിപക്ഷം.
 •  15 നഗരസഭകൾ ആരു ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കും.  പതിനൊന്ന് പഞ്ചായത്തുകളെങ്കിലും ബിജെപി ഭരിക്കും.
 • അഞ്ച് കോർപ്പറേഷനുകളിലും മികച്ച ജയം കോഴിക്കോട്ട് ഏഴു സീറ്റ്.
 •  കൊല്ലം കോർപ്പറേഷനിൽ ആദ്യമായി രണ്ടു സീറ്റ്.  തൃശൂർ കോർപ്പറേഷനിൽ രണ്ടു സീറ്റുണ്ടായിരുന്നത് ആറാക്കി.  കൊച്ചിയിൽ രണ്ടു സീറ്റു നിലനിർത്തി.
 • സംസ്ഥാനത്ത് പതിനൊന്നിലേറെ പഞ്ചായത്തുകൾ ബിജെപി ഭരിക്കും. കഴിഞ്ഞ തവണ ഇത് മൂന്നു പഞ്ചായത്തുകളായിരുന്നു.
 • കാസർകോട്ട് അഞ്ച് പഞ്ചായത്തുകളിൽ ഒറ്റക്കക്ഷിയായി.
 • പത്തനംതിട്ടയിൽ മൂന്നും തിരുവനന്തപുരത്ത് രണ്ടും തൃശൂരിൽ ഒരു പഞ്ചായത്തിലും വലിയ ഒറ്റക്കക്ഷി.
 • തിരുവനന്തപുരം (156), കാസർകോട് (108), ആലപ്പുഴ (105), തൃശൂർ (102), ജില്ലകളിൽ  100 ൽ കൂടുതൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ.
 • കൊല്ലം (81), പത്തനംതിട്ട (94), കോട്ടയം (72), ഇടുക്കി (24), എറണാകുളം (46), പാലക്കാട് (86), മലപ്പുറം (17), കോഴിക്കോട് (13), വയനാട് (13), കണ്ണൂർ(16) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ എണ്ണം.
 • ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും ഒരു ജില്ലാ പഞ്ചായത്തിലുമാണ് 2010 ൽ ബിജെപി ജയിച്ചത്. അത് യഥാക്രമം 21 ഉം മൂന്നും ആയും ഉയർന്നു.

പാലക്കാട് നഗരസഭ

52 സീറ്റുകളുള്ള പാലക്കാട് നഗരസഭയില്‍ 24 സീറ്റോടെ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി. ഭരിക്കാന്‍ 27 സീറ്റു വേണം. മൂന്ന് സീറ്റിന്റെ കുറവ്. ഇവിടെ യുഡിഎഫിന് പതിനേഴും എല്‍ഡിഎഫിന് ഒന്‍പതും സീറ്റുകളുണ്ട്. മറ്റുള്ളവര്‍ക്ക് രണ്ട്.

അഞ്ച്  നഗരസഭകളില്‍ ബിജെപി പ്രതിപക്ഷം

 • കൊടുങ്ങല്ലൂര്‍, തൃപ്പൂണിത്തുറ, കാസര്‍കോട്, താനൂര്‍, ഷൊര്‍ണൂര്‍ നഗരസഭകളില്‍ ബിജെപി പ്രതിപക്ഷം.
 • താനൂരില്‍ 44 സീറ്റില്‍ ബിജെപിക്ക് എട്ടു സീറ്റുണ്ട്. യുഡിഎഫിന് 28. കൊടുങ്ങല്ലൂരിലും ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി, 16 സീറ്റ്.  44-ല്‍ 24 എല്‍ഡിഎഫിന്. അതില്‍, സിപിഎമ്മിന് 13, സിപിഐക്ക് 10.
 • എറണാകുളത്ത് തൃപ്പൂണിത്തുറയിലെ 49 അംഗങ്ങളില്‍ ബിജെപിക്ക് 13 സീറ്റ്. നേരിയ ഭരണഭൂരിപക്ഷമുള്ള എല്‍ഡിഎഫിന് 23. യുഡിഎഫിന് ഏഴു സീറ്റുകളേയുള്ളൂ.
 • 38 അംഗ കാസര്‍കോട്  യുഡിഎഫിന് 20 സീറ്റ്. 14 സീറ്റുള്ള ബിജെപിയാണ് പ്രതിപക്ഷം. 33 അംഗ ഷൊര്‍ണൂരില്‍ ഏഴ് സീറ്റ് നേടിയ ബിജെപി പ്രതിപക്ഷം.

15 നഗരസഭകളില്‍ ബിജെപി നിര്‍ണ്ണായകം

 • പന്തളത്തെ 33 അംഗ സഭയില്‍ ബിജെപിക്ക് ഏഴ് സീറ്റ്. എല്‍ഡിഎഫിന് 15. യുഡിഎഫിന് 11. ഭരിക്കാന്‍ 17 സീറ്റു വേണം.
 • മാവേലിക്കരയില്‍ 28 അംഗ നഗരസഭയില്‍ തൂക്കു സഭ. ബിജെപി വലിയ ഒറ്റക്കക്ഷി.
  ബിജെപിക്ക് ഒന്‍പതു സീറ്റ്. എല്‍ഡിഎഫിന് 12. അതില്‍, സിപിഎമ്മിന് ഏഴ് മാത്രം.
  യുഡിഎഫിന്  ആറ്. അതില്‍, കോണ്‍ഗ്രസിന് നാല്, മറ്റുള്ളവര്‍ക്ക് രണ്ട്.
 • കായംകുളം നഗരസഭയില്‍ ബിജെപി ഏഴു സീറ്റ്. ഭരിക്കാന്‍ 23 സീറ്റുവേണമെന്നിരിക്കെ യുഡിഎഫിന് 16 സീറ്റേ ഉള്ളു. എല്‍ഡിഎഫിന് 14-ഉം. മറ്റുള്ളവര്‍ക്ക് അഞ്ചും.
 • കുന്ദംകുളത്ത് ബിജെപിക്ക് ആറു സീറ്റുകള്‍. എല്‍ഡിഎഫിന് 15ഉം യുഡിഎഫിന് 12ഉം സീറ്റുകള്‍. ഇവിടെ ആര്‍എംപിക്ക് മൂന്നു സീറ്റുണ്ട്. ഭരിക്കാന്‍ 18 സീറ്റു വേണം.
 • പാലക്കാട്ടെ മണ്ണാര്‍ക്കാട്ടും ബിജെപി നിര്‍ണ്ണായകം. 29 അംഗ നഗരസഭയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 13 വീതം സീറ്റ്. ബിജെപിക്ക് മൂന്നും. ഭരിക്കാന്‍ 15 സീറ്റു വേണം.
 •  തൊടുപുഴയിലെ 35 സീറ്റില്‍ യുഡിഎഫിന്  14-ഉം എല്‍ഡിഎഫിന് 13-ഉം സീറ്റ്. ഭരിക്കാന്‍ 18 സീറ്റു വേണം. എട്ടു സീറ്റുള്ള ബിജെപി നിര്‍ണ്ണായകം.
 • കട്ടപ്പനയില്‍ 34 സീറ്റില്‍ യുഡിഎഫിന് 17 സീറ്റേയുള്ളു. എല്‍ഡിഎഫിന് 14-ഉം. മൂന്നു
  സീറ്റുള്ള ബിജെപി നിര്‍ണ്ണായകം.
 • എറണാകുളം മരടില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 15 വീതം. 17 വേണം ഭരിക്കാന്‍. ഇവിടെ ബിജെപിയും മറ്റുള്ളവരും നിര്‍ണ്ണായകമാണ്.
 • ചാലക്കുടിയിലും തൂക്കു സഭ, ഭരിക്കാന്‍ 19 സീറ്റു വേണം. ഇരുമുന്നണികള്‍ക്കും 16
  വീതമാണ്. ഇവിടെ രണ്ടു സ്വതന്ത്രരും ഒരംഗമുള്ള ബിജെപിയും നിര്‍ണ്ണായകമാണ്.
 • ഗുരുവായൂര്‍ നഗരസഭയിലും ആര്‍ക്കും ഭൂരിപക്ഷമില്ല. 20 പേരുള്ള യുഡിഎഫാണ് മുന്‍പില്‍. എല്‍ഡിഎഫിന് 18. ഒരംഗമുള്ള ബിജെപിയും നാലു സ്വതന്ത്രരും നിര്‍ണ്ണായകം.
 • വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ 35-ല്‍ യുഡിഎഫിനും എല്‍ഡിഎഫിനും 17 വീതം സീറ്റുകള്‍. ഇവിടെ ഒരു സീറ്റുള്ള ബിജെപി നിര്‍ണ്ണായകം.
 • കണ്ണൂരിലെ ഇരിട്ടിയിലും തൂക്കു സഭ. 33 സീറ്റുള്ള ഇവിടെ യുഡിഎഫിന് 15 സീറ്റുണ്ട്.
  അഞ്ചംഗങ്ങളുള്ള ബിജെപി നിര്‍ണ്ണായകമാണ്.
 • ശ്രീകണ്ഠാപുരത്തും തൂക്കുസഭയാണ്. യുഡിഎഫിന് 14-ഉം എല്‍ഡിഎഫിന് 13-ഉം
  മറ്റുള്ളവര്‍ക്ക് മൂന്നും. ഭരിക്കാന്‍ 16 സീറ്റുവേണം.
 • ചങ്ങനാശ്ശേരിയില്‍  സ്വതന്ത്രരും ബിജെപിയും  നിര്‍ണ്ണായകമാകും. ഇവിടെ യുഡിഎഫ് 17-ഉം എല്‍ഡിഎഫിന് 12ഉം ബിജെപിക്ക് നാലും സ്വതന്ത്രര്‍ അടക്കം മറ്റുള്ളവര്‍ക്ക് നാലും സീറ്റുകളാണ് ഉള്ളത്, 37 അംഗ സഭ ഭരിക്കാന്‍ 19  സീറ്റു വേണം. യുഡിഎഫിന് രണ്ടംഗങ്ങളുടെ കുറവാണുള്ളത്.
 •  പുതുതായി രൂപീകൃതമായ ഏറ്റുമാനൂര്‍ നഗരസഭയിലും ബിജെപി മുഖ്യഘടകമാണ്.
  35 സീറ്റുകളില്‍ ഭരണം ലഭിക്കണമെങ്കില്‍ 18 സീറ്റുകള്‍ വേണം. യുഡിഎഫിന് 14ഉം
  എല്‍ഡിഎഫിന് 10ഉം സീറ്റുകളാണുള്ളത്. ബിജെപിക്ക് അഞ്ചും മറ്റുള്ളവര്‍ക്ക് ആറും
  സീറ്റുകളുണ്ട്.
 • വൈക്കത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല. 26 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 11,
  യുഡിഎഫിന്10 സീറ്റുകളാണുള്ളത്. ബിജെപി രണ്ടും, മറ്റുള്ളവര്‍ മൂന്നും സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്.

നേരിട്ടുള്ള ആഘാതം കോൺഗ്രസിന്

 • നേരിട്ടുള്ള ആഘാതം കോൺഗ്രസിന്. യുഡിഎഫിനാണ് തിരിച്ചടിയെങ്കിലും ക്ഷീണം
  മുഴുവൻ കോൺഗ്രസിനാണ്.
 • തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി 25 സീറ്റിലേറെ നേടിയാൽ  ഒരുപവന്റെ മോതിരം നൽകാമെന്നായിരുന്നു ബിജെപി വക്താവ് വി.വി. രാജേഷിന് സിപിഎം നേതാവ്
  ശിവൻകുട്ടി എംഎൽഎയുടെ വെല്ലുവിളി. ബിജെപി 34 സീറ്റു നേടി. എന്നാൽ അന്ന് പന്തയം ഉറപ്പിക്കാഞ്ഞതിനാൽ മോതിരം ഇല്ലെന്നാണ് ഇപ്പോൾ നിലപാട്.
 • തൃത്താല ഗ്രാമപഞ്ചായത്തിൽ വി.ടി. ബൽറാം എംഎൽഎയ്ക്ക് മറുപടി. ബിജെപി ആദ്യമായി ഒരു സീറ്റിൽ വിജയിച്ചു.
 • കാസർകോട്ടെ ഈസ്റ്റ് എളേരിയിൽ ഭരണം കോൺഗ്രസ് വിമതർക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.