വൈക്കം: ഇരുമുന്നണികളിലെ പ്രമുഖര്‍ തോല്‍വി എറ്റുവാങ്ങി.കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ എറ്റും വലിയ തോല്‍വി പി.ടി.സുഭാഷിന്റെതായിരുന്നു. 39 വേട്ട് മാത്രമാണ് നേടാന്‍ കഴിഞ്ഞത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇന്ദിരാ ദേവിയാണ് ഇവിടെ ജയിച്ചത്. കോണ്‍ഗ്രസ് നേതാവും വൈസ് ചെയര്‍മാനുമായിരുന്ന അബ്ദുള്‍ സലാം റാവുത്തര്‍, സബത്ത് കുമാര്‍, സിപിഎം നേതാക്കളായ കെ.പി.സതീശന്, സുശീലാ എം.നായര്‍, മോഹന്‍.ഡി ബാബു എന്നിവരാണ് തോറ്റവരില്‍ പ്രമുഖര്‍.
സീറ്റ് കിട്ടാത്തവന്റെ ആത്മരോഷവും കോണ്‍ഗ്രസില്‍ അണപൊട്ടി. ബിജു കണ്ണേഴത്താണ് കോണ്‍ഗ്രസിന് റിബലായി നിന്ന് വൈസ് ചെയര്‍മാനെതിരെ പകരം വീട്ടിയത്. ഇന്ദിരാ ദേവിയും റിബലായി വിജയിച്ചു ഇതില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ച സന്തോഷാണ് എല്‍ഡിഎഫ് പിന്തുണയില്‍ വിജയിച്ചത്. ടി.വി പുരം പഞ്ചായത്തില്‍ 10 വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി സീറ്റ് ഗീതാ ജോഷി നിലനിര്‍ത്തി പഞ്ചായത്തുകളില്‍ നിരവധി വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: