എരുമേലി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എരുമേലിയിലും കൂട്ടിക്കലും താമരവിരിഞ്ഞു. ബിജെപി വന്‍ മുന്നേറ്റമാണ് കാഴ്ചവച്ചത്. എരുമേലി ഗ്രാമപഞ്ചായത്തില്‍ ഇരുമ്പൂന്നിക്കര ഒമ്പതാം വാര്‍ഡില്‍ 31 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 372 വോട്ടുകള്‍ നേടി ബിജെപി സ്ഥാനാര്‍ത്ഥി രജനിയാണ് വിജയിച്ചത്.
കൂട്ടിക്കല്‍ പഞ്ചായത്തില്‍ താളുങ്കല്‍ 2-ാം വാര്‍ഡില്‍ രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 300 വോട്ടുകള്‍ നേടിയാണ് ഷീല വിജയിച്ചത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ മണി രാജു സീറ്റ് നിലനിര്‍ത്തി. മിക്ക പഞ്ചായത്തുകളിലും കടുത്ത ഭീഷണിയുണ്ടാക്കി ബിജെപി രണ്ടാം സ്ഥാനം വരെ എത്തിയതും മേഖലയിലെ സ്വാധീനത്തിന് കാരണമായി. എന്നാല്‍ 23 വാര്‍ഡുകളുള്ള എരുമേലി ഗ്രാമപഞ്ചായത്തില്‍ 14 സീറ്റുകള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ വെറും ഏഴ് സീറ്റില്‍ യുഡിഎഫ് തകര്‍ന്നടിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: