ഡിസിസി പ്രസിഡന്റിന്റെ കോലം കത്തിച്ചു

Sunday 8 November 2015 12:34 pm IST

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ യുഡിഎഫിനുണ്ടായ കനത്ത തിരിച്ചടിയെത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ ഡിസിസി പ്രസിഡണ്ടിന്റെ കോലം കത്തിച്ചു. കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ അപാകതയാണ് കോണ്‍ഗ്രസിന് കനത്ത പരാജയമുണ്ടായതെന്ന് ഒരു വിഭാഗം ആരോപിച്ചാണ് പ്രകടനമായെത്തി ഡിസിസി പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്റെ കോലം കത്തിച്ചത്. കാഞ്ഞങ്ങാട് മണ്ഡലത്തില കോണ്‍ഗ്രസില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡിസിസി പ്രസിഡന്റിന് സാധിച്ചിരുന്നില്ല. മണ്ഡലം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അഡ്വ.പി.ബാബുരാജിന് മത്സരിപ്പിക്കുന്നതില്‍ അണികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഭൂരിഭാഗം വാര്‍ഡുകളിലും സമാന്തര പ്രവര്‍ത്തനം തുടര്‍ന്നിരുന്നു. ഇത് തെരഞ്ഞടുപ്പിന് മുമ്പേ പരിഹരിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നു ആരോപണമുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഡിസിസി പ്രസിഡന്റ് വ്യക്തി താല്‍പര്യവും തോല്‍വിക്ക് കാരണമായതായി പറയുന്നു. പ്രമാണി മാരുടെ താല്പര്യം നോക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. യുഡിഎഫ് മുന്നണിയില്‍ ലീഗിനും കോണ്‍ഗ്രസിനും കനത്ത വെല്ലുവിളി നേരിട്ടതിന് ഉത്തരവാദി ഡിസിസി പ്രസിഡണ്ടാണെന്നും പരക്കെ ആരോപണമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.