ബിജെപി സ്ഥാനാര്‍ത്ഥിക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം

Sunday 8 November 2015 12:35 pm IST

കാഞ്ഞങ്ങാട്: മടിക്കൈ ഗ്രാമപഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ഥിക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം. ഒന്നാം വാര്‍ഡില്‍ നിന്നും വിജയിച്ച ബിജി ബാബുവാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി ഓമനയെക്കാള്‍ 1083 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ആകെ 1219 വോട്ടാണ് പോള്‍ ചെയ്തത്. ഇതില്‍ 1151 വോട്ടാണ് ബിജി ബാബുവിന് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 68 വോട്ട് മാത്രമേ നേടാനായുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.