ഏഴിടങ്ങളില്‍ ബിജെപി രണ്ടാമത്

Sunday 8 November 2015 12:55 pm IST

കോഴിക്കോട്: കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഏഴിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ ത്ഥികള്‍ വിജയിച്ചപ്പോള്‍ ഏഴിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ രണ്ടാമത് എത്തി. ബിജെപിയുടെ വിജയത്തിന് തടയിടുന്നതിനായി ഈ വാര്‍ഡുകളില്‍ ഇരു മുന്നണികളും വോട്ടുമറിച്ചുവെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. കുടില്‍ത്തോട് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേന്ദ്രന്‍ പുതിയേടത്ത് 1384 വോട്ടുനേടി രണ്ടാമത് എത്തി. സിപിഎമ്മിലെ വി.ടി. സത്യനാണ് 1542 വോട്ടുനേടി ഇവിടെ വിജയിച്ചത്. കുതിരവട്ടം ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബിന്ദുവിന് 1592 വോട്ടുനേടി രണ്ടാംസ്ഥാനത്തെത്തി. സിപിഎമ്മിലെ ഷെമിന 1792 വോട്ട് നേടിയാണ് ഇവിടെ ഒന്നാമത് എത്തിയത്. നടവുട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥി കളക്കണ്ടി സ്മിജിത്ത് 1317 വോട്ട് നേടി രണ്ടാമത്തെത്തിയപ്പോള്‍ ഒന്നാമതെത്തിയ സിപിഎമ്മിലെ പേരോത്ത് പ്രകാശന്‍ 2084 വോട്ടാണ് നേടിയത്. മൂന്നാലിങ്ങല്‍ ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥി ടി. ഭാര്‍ഗ്ഗവന്‍ 757 വോട്ടുനേടി. ജനതാദള്‍ യു സ്ഥാനാര്‍ത്ഥി ആഡ്വ. എം. തോമസ് മാത്യുവാണ് ഇവിടെ നിന്നും വിജയിച്ചത്. മുന്‍ മേയര്‍കൂടിയായ സിപിഎമ്മിലെ തോട്ടത്തില്‍ രവീന്ദ്രന്‍ ഒന്നാമത് എത്തിയ ചക്കോരത്ത്കുളത്ത് ബിജെപി സ്ഥാനാര്‍ത്ഥി എം.ജഗന്നാഥന്‍ 887 വോട്ട് നേടി രണ്ടാമത് എത്തി. പുതിയാപ്പയില്‍ 2449 വോട്ട് നേടി ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. സംയുക്താറാണി രണ്ടാമത് എത്തി. സിപിഎമ്മിലെ കെ. നിഷ 1592 വോട്ട് നേടിയാണ് ഇവിടെ വിജയിച്ചത്. സിപിഎമ്മിന്റെ സി റ്റിംഗ് സീറ്റായ ഇവിടെ കഴിഞ്ഞ തവണത്തെക്കാള്‍ കുറഞ്ഞ വോട്ടാണ് സിപിഎം സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.