തെരഞ്ഞെടുപ്പില്‍ മഹാസഖ്യം നേടിയ വിജയത്തെ അഭിനന്ദിച്ച് അമിത് ഷാ

Sunday 8 November 2015 1:38 pm IST

ന്യൂദല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം നേടിയ വിജയത്തെ അഭിനന്ദിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ബിഹാറിലെ ജനങ്ങളുടെ വിധിയെ ഞങ്ങള്‍ മാനിക്കുന്നു. ബിഹാറിനെ വികസനത്തിന്റെ പാതയിലൂടെ നയിക്കാന്‍ പുതിയ സര്‍ക്കാരിനു കഴിയട്ടെയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തെരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാരിന്റെയോ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തെയോ കുറിച്ചുള്ള ജനഹിത പരിശോധനയല്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം പരാജയപ്പെട്ടെന്ന് ഉറപ്പായ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.