തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ ഭരണവും തദ്ദേശതെരഞ്ഞെടുപ്പ് പരാജയത്തിന് ഒരു കാരണമായതായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്.തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ചകള്‍ പറ്റിയെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സംഘടനപരമായി വീഴ്ചവന്നെന്നെ കെ മുരളീധരന്റെ അഭിപ്രായം ഭാരവാഹിയോഗം ചര്‍ച്ച ചെയ്യും. മാധ്യമങ്ങള്‍ വിട്ടുപോയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്യാനുണ്ടെന്ന് സുധീരന് പറഞ്ഞു.
പരാജയത്തിന്റെ കാരണങ്ങള്‍ പുറത്ത് പറയാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.ജനവിധി മാനിച്ച് ആവശ്യമായ തിരുത്തല്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തിരിച്ചടിയുടെ കാരണം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്നും പരാജയകാരണം പരിശോധിച്ച് പാര്‍ട്ടിയും സര്‍ക്കാരും തിരുത്തുമെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: