നഗരസഭ വാര്‍ഡില്‍ രണ്ടാമതും തിളക്കമാര്‍ന്ന വിജയം

Sunday 8 November 2015 8:14 pm IST

തൊടുപുഴ: തൊടുപുഴ നഗരസഭ സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ ബിജെപി തിളക്കമാര്‍ന്ന വിജയമാണ് കരസ്ഥമാക്കിയത്. രണ്ടാം തവണയാണ് താമര ചിഹ്നത്തില്‍ ഈ വാര്‍ഡില്‍ നിന്നും ബിജെപി പ്രതിനിധി വിജയിക്കുന്നത്. ബിജെപി ടിക്കറ്റില്‍ മത്സരിച്ച രേണക രാജശേഖരനാണ് 334 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. രേണുകയ്ക്ക് 538 വോട്ട് ലഭിച്ചു. 890 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിഷ സോമന് 148 വോട്ടുകള്‍ കൊണ്ട് തൃപതിപ്പെടേണ്ടിവന്നു.  സിപിഎം സ്വതന്ത്രമായി മത്സരിച്ച ശ്രലേഖ സുനീഷിന് 204 വോട്ടാണ് ലഭിച്ചത്. രേണുകയ്ക്ക് ലഭിച്ച ഭൂരിപക്ഷം പോലും മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചില്ല. മുന്‍ കൗണ്‍സിലറും ബിജെപി നേതാവുമായ രാജശേഖരന്‍ ചെയ്ത മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഇത്തരത്തിലൊരു വിജയത്തിന് കളമൊരുക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.