പൂന: പൂനക്ക് സമീപം ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നുവീണ് വന്‍ ദുരന്തം ഒഴിവായി. പൂനയുടെ പ്രാന്തപ്രദേശമായ ലാഹേണു എയര്‍ബേസില്‍ നിന്നായിരുന്നു ജെറ്റ് വിമാനം പുറപ്പെട്ടത്. ഉച്ചക്ക് 1.30ഓടെ എസ്യു 30 എംകെഐ എന്ന ജെറ്റ് വിമാനമാണ് പുറപ്പെട്ട ഉടനെ തകര്‍ന്നുവീണത്. അപകടത്തില്‍ നിന്നും പെയിലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. കൂടുതല്‍ അപകടമോ നാശനഷ്ടമോ ഉണ്ടായതായി സൂചനയില്ല. സുഖോയ് ജെറ്റ് വിമാനം തകര്‍ന്നുവീഴുന്ന മൂന്നാമത്തെ സംഭവമാണ് ഇത്. ഇന്ത്യന്‍ വ്യോമസേനക്ക് സുഖോയ്-30 ജെറ്റ് വിമാനങ്ങള്‍ 100 എണ്ണമാണുള്ളത്. ഉത്തര്‍പ്രദേശിലെ ബറേലിയിലും പൂന ലോഗിഹൂണിലും അഞ്ച് സ്ക്വാഡ്രണുകളിലായി 100 സുഖോയ് 30 യുദ്ധവിമാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: