പറവൂര്‍: കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തിയ വരാപ്പുഴയില്‍ വാശിയേറിയ പോരാട്ടത്തില്‍ 2010 ല്‍ നഷ്ടപ്പെട്ട രണ്ട് വാര്‍ഡുകള്‍ ബിജെപി തിരിച്ചുപിടിച്ചു. ചിറയ്ക്കകം ടൗണ്‍ 14-ാം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ വി.ജി. സുരേഷിനെതിരെ 46 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിയുടെ വത്സല ബാലന് വിജയിച്ചു. വത്സല ബാലന് (ബിജെപി-381), വിജി സുരേഷ് (കോണ്‍.-335), വിജി രാജശേഖരന് (സിപിഎം-322). ദേവസ്വം പാടം 16-ാം വാര്‍ഡില്‍ സിപിഎമ്മിന്റെ സിറ്റിംഗ് മെമ്പര്‍ പ്രിയ ഭരതനെ 170 വോട്ടിന് ബിജെപിയുടെ എം.ജെ. രാജു പരാജയപ്പെടുത്തി. എം.ജെ. രാജു (ബിജെപി- 723), പ്രിയഭരതന് (സിപിഎം-553), സാജു ജോര്‍ജ് (കോണ്‍.-170).
പ്രതികരിക്കാൻ ഇവിടെ എഴുതുക: