ന്യൂദല്‍ഹി: ആര്‍എസ്എസിനെ തച്ചുതകര്‍ക്കുമെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ആര്‍എസ്എസ്. രാഹുല്‍ഗാന്ധിയുടെ പ്രതികരണം ജനാധിപത്യവിരുദ്ധവും അസഹിഷ്ണുത നിറഞ്ഞതുമായ കോണ്‍ഗ്രസിന്റെ മാനസികാവസ്ഥ തുറന്നുകാട്ടുന്നതാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്മോഹന് വൈദ്യ പ്രസ്താവിച്ചു. രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കണം.
കോണ്‍ഗ്രസും നെഹ്റു കുടുംബവും എല്ലാക്കാലത്തും അസഹിഷ്ണുതയും വെറുപ്പും നിറഞ്ഞ സമീപനമാണ് നെഹ്രുവിന്റെ കാലം മുതല്‍ തന്നെ കൊണ്ടുനടക്കുന്നത്. ആര്‍എസ്എസിന്റെ വളര്‍ച്ച അവര്‍ക്കൊരിക്കലും അംഗീകരിക്കാനായിട്ടില്ല. ഇപ്പോഴാകട്ടെ ആര്‍എസ്എസിന്റെ പിന്തുണ പതിന്മടങ്ങായി വര്‍ദ്ധിക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മര്യാദകെട്ട ഭാഷാ പ്രയോഗത്തെയും ജനാധിപത്യവിരുദ്ധ സമീപനത്തെയും അസഹിഷ്ണുത നിറഞ്ഞ മാനസികാവസ്ഥയെയും ആര്‍എസ്എസ് അപലപിക്കുകയാണെന്നും ഡോ.മന്മോഹന് വൈദ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: