കുമരകത്ത് കലാപത്തിന് സിപിഎം ശ്രമം

Sunday 8 November 2015 10:57 pm IST

കുമരകം: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കുമരകം പഞ്ചായത്തിലാദ്യമായി രണ്ടു വാര്‍ഡുകളില്‍ ബിജെപി വിജയിച്ചതോടെ സിപിഎം കലാപം സൃഷ്ടിക്കാനുള്ള ശ്രമത്തില്‍.ഇന്നലെ വൈകിട്ട് പുതിയകാവ് അമ്പലത്തിനടുത്ത് പുത്തന്‍പറമ്പില്‍ ഷാജിയുടെ വീടിന് നേരെ ആക്രമണമുണ്ടായി. ഷാജിയുടെ ഭാര്യ ശോഭനയെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവത്തില്‍ കുമരകം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുവാന്‍ ചെന്ന ശോഭനയെയും കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് ഷാജിയെയും മറ്റ് ബിജെപി പ്രവര്‍ത്തകരെയും ഗുണ്ടാലിസ്റ്റില്‍ പേരുള്ള അമ്പിളിയെന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ മാരകായുധവുമായി പോലീസ് സ്‌റ്റേഷന്‍ വളഞ്ഞ് അക്രമിക്കാന്‍ ശ്രമമുണ്ടായി. പോലീസ് സ്‌റ്റേഷന് സമീപത്തുവച്ച് ബിഎംഎസ് പ്രവര്‍ത്തകനായ ലാലിച്ചന്റെ ഓട്ടോറിക്ഷ അക്രമികള്‍ അടിച്ചുതകര്‍ത്തു. ബോട്ടു ജെട്ടി ഭാഗത്ത് കറുകമറ്റത്തില്‍ ഷാജിയുടെ മകന്‍ ഷഗിന്‍കുമാറിന് നേരെയും ആക്രമണമുണ്ടായി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം സിപിഎം ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ബിജെപി സ്ഥാാനാാര്‍ത്ഥികളായി മത്സരിച്ച സത്രീകളടക്കമുള്ളവരുടെ വീടുകയറി പുലഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ അക്രമിസംഘം കുമരകം പഞ്ചായത്തില്‍ അഴിഞ്ഞാടുന്നത്. സിപിഎം കുത്തകയാക്കി വച്ചിരുന്ന കുമരകത്ത് രണ്ട് വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതാണ് സിപിഎം നേതൃത്വത്തെ പ്രകോപിപ്പിച്ചത്. അക്രമിസംഘത്തെ അമര്‍ച്ചചെയ്യുന്നതില്‍ പോലീസ് പരാജയപ്പെടുന്നതായി ആക്ഷേപമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.