കടുത്തുരുത്തി: ഞീഴൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നിന്നും ജയിച്ച കേരളകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.ഡി.രാധാകൃഷ്ണനാണ് ആക്രമിച്ചതായി കടുത്തുരുത്തി സി.ഐക്ക് പരാതി നല്‍കിയത്. ശനിയാഴ്ച രാത്രി 9 ഓടെയാണ് സംഭവം. മുന്‍ ബ്ലോക്ക് കമ്മിറ്റിയംഗവും അദ്ധ്യാപകനുമാായിരുന്ന പി.ഡി.രാധാകൃഷ്ണനും കുടുംബവും ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയസമയത്തായിരുന്നു ആക്രമണം. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന സഹോദരന് മേയത്തുപറമ്പില് രാജേന്ദ്രനെയും അമ്മയേയും മകളേയും പരിക്കുകളോടെ മുട്ടുചിറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ കലിയടങ്ങാതെ എല്ഡിഎഫിന്റെയാളുകള് ആക്രമിക്കുകയായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: