ആരുടെ അസഹിഷ്ണുത?

Sunday 8 November 2015 11:28 pm IST

ഇന്ത്യയിലെ എറ്റവും ശ്രദ്ധിക്കപ്പെട്ട അഴിമതി നടത്തിയ നേതാവിന് പിന്തുണ നല്‍കി കോണ്‍ഗ്രസ്സും അഴിമതി വിരുദ്ധരായ മാര്‍ക്‌സിസ്റ്റും അഴിമതിക്കെതിരെ വീമ്പിളക്കുന്ന ആം ആദ്മി പാര്‍ട്ടിയും വരെ ഒന്നിച്ച ബീഹാര്‍ ഇലക്ഷന്‍ ഓരോരുത്തരും വ്യക്തമായി ശ്രദ്ധിക്കേണ്ട ഒരു തിരഞ്ഞെടുപ്പ് ഫലം തന്നെയാണ്. അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു തുടങ്ങിയ മുന്നേറ്റം രാഷ്ട്രീയ ബുദ്ധിയോടെ ഉപയോഗിച്ച് ഉണ്ടാക്കിയ പാര്‍ട്ടിയുടെ തലവന്‍ കേജരിവാള്‍ തിരഞ്ഞെടുപ്പിന് തലേദിവസം പോലും അഴിമതിമുന്നണിയെ വിജയിപ്പിക്കാന്‍ ട്വീറ്റ് ചെയ്യുന്ന അവസ്ഥ. ശരിയാണ് ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ട്! കേന്ദ്രത്തിന്റെ ഇതു പ്രഖ്യാപനവും പരിപാടിയും ആദ്യം ദൂരദര്‍ശനിലൂടെ മാത്രം നല്‍കുമ്പോള്‍ സ്വകാര്യ മാധ്യമങ്ങള്‍ക്കുണ്ടാവുന്ന അസഹിഷ്ണുത, ഭീകരവാദികളെ തൂക്കിലേറ്റുമ്പോഴുള്ള അസഹിഷ്ണുത, ചോട്ടാ രാജനെ പോലെയുള്ളവരെ പിടിക്കുമ്പോഴും ദാവൂദിനെപോലുള്ളവരെ ഒതുക്കുകയും ചെയ്യുമ്പോഴുള്ള അസഹിഷ്ണുത, ഇന്ത്യ ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി പിടിക്കുമ്പോഴുള്ള അസഹിഷ്ണുത, തനിക്കെതിരെ ഉയരുന്ന ഒരു ആരോപണത്തിനും ചെവി കൊടുക്കാതെ നിശബ്ദനായി തന്റെ കര്‍മ്മത്തില്‍ മാത്രം മുഴുകി ഒരു പ്രധാനമന്ത്രി ഭാരതത്തെ ലോകത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിലുള്ള അസഹിഷ്ണുത. ദീപക്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.