ഈരാറ്റുപേട്ട: പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തില്‍ ബിജെപി നിലവിലുണ്ടായിരുന്ന നെടുന്താനം വാര്‍ഡ് നിലനിര്‍ത്തുന്നതിനോടൊപ്പം തൊട്ടടുത്ത ചെറുകുന്നം വാര്‍ഡിലും വിജയിച്ച് ഉന്നതവിജയം കരസ്ഥമാക്കി നെടുന്താനം വാര്‍ഡില്‍ ബിജെപിയുടെ ജയകുമാരി കാവനാല്‍ 323 വോട്ടുനേടി 140 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഒരുവര്‍ഷം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആദ്യമായി ഇവിടെ വിജയിച്ച ബിജെപിയുടെ സീറ്റ് നിലനിര്‍ത്തുന്നതോടൊപ്പം തൊട്ടടുത്ത വാര്‍ഡായ ചെറുകുന്നത്ത് ബിജെപിയുടെ ഗീത ജമിനി 256 വോട്ടുകള്‍ നേടി ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
കേരളകോണ്‍ഗ്രസ്(എം)ലെ സിസിലി സെബാസ്റ്റിയന് 264 വോട്ടും എല്‍ഡിഎഫിലെ വത്സമ്മ ജോയി 114 വോട്ടുകളും കരസ്ഥമാക്കി. ഇതിന് പുറമേ തിടനാട് പഞ്ചായത്തില്‍ ആദ്യമായി ബിജെപി ഒരുവാര്‍ഡില്‍ വിജയിച്ച് സ്വാധീനമുറപ്പിച്ചു. തിടനാട് പഞ്ചായത്തില്‍ 12-ാം വാര്‍ഡായ കല്ലറങ്ങാട് ബിജെപിയുടെ അജിത മോഹന്‍ദാസ് 322 വോട്ടുകള്‍ നേടി 13 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തൊട്ടടുത്ത കേരളകോണ്‍ഗ്രസ്(എം)ലെ പുഷ്പ മനോജിനെ പരാജയപ്പെടുത്തിയത്.
എല്‍ഡിഎഫിലെ ചിന്നമ്മ മൈക്കിള്‍ 234 വോട്ടുകള്‍ മാത്രമാണ് കരസ്ഥമാക്കിയത്. പൂഞ്ഞാര്‍, തിടനാട്, തീക്കോയി, തലപ്പലം തുടങ്ങിയ പഞ്ചായത്തുകളിലെ നിരവധി വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ രണ്ടാം സ്ഥാനം നേടിയെന്നതും ബിജെപിയുടെ ശക്തമായ സാന്നിധ്യം തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: