ന്യൂയോര്‍ക്ക്: യുഎസില്‍ ക്രിക്കറ്റ് വളര്‍ത്തുക ലക്ഷ്യമിട്ട് സച്ചിന് ടെന്‍ഡുല്‍ക്കറും, ഷെയ്ന് വോണും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ഓള് സ്റ്റാഴ്സ് ട്വന്റി20 സീരിസിലെ ആദ്യ ജയം ഷെയ്ന് വോണിന്റെ വോണ്‍ വാരിയേഴ്സിന്. സച്ചിന്റെ സച്ചിന് ബ്ലാസ്റ്റേഴ്സിനെ ആറു വിക്കറ്റിന് തുരത്തി വോണ്‍ വാരിയേഴ്സ്. സ്കോര്‍: സച്ചിന് ബ്ലാസ്റ്റേഴ്സ് – 140/8 (20), വോണ്‍ വാരിയേഴ്സ് – 141/4 (17.2).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബ്ലാസ്റ്റേഴ്സിനായി വീരേന്ദര്‍ സെവാഗ് 22 പന്തില്‍ മൂന്നു ഫോറും ആറു സിക്സറുമടക്കം 55 റണ്‍സെടുത്തു. സച്ചിന് (26), ജയവര്‍ധനെ (18) എന്നിവരും സംഭാവന നല്കി. വാരിയേഴ്സിനായി ഷെയ്ന് വോണും, ആന്‍ഡ്രൂ സൈമണ്ട്സും മൂന്ന് വിക്കറ്റ് വീതമെടുത്തു.
വാരിയേഴ്സിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചത് റിക്കി പോണ്ടിങ്ങും (38 പന്തില്‍ പുറത്താകാതെ 48), കുമാര്‍ സംഗക്കാരയും (29 പന്തില്‍ 41) ചേര്‍ന്ന്. സംഗ മടങ്ങിയ ശേഷം പോണ്ടിങ്ങും ജോണ്ടി റോഡ്സും (20 നോട്ടൗട്ട്) ജയം പൂര്‍ത്തിയാക്കി. ഷോയിബ് അക്തര്‍ രണ്ടും, മുരളീധരന് ഒന്നും വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: