പാരീസ്: ഫ്രഞ്ച് ഫുട്ബോള്‍ ലീഗില്‍ ചാമ്പ്യന്മാര് പാരീസ് സെന്റ് ജര്‍മന്‍ തകര്‍പ്പന്‍ ജയം. സൂപ്പര്‍ താരങ്ങള്‍ കളം നിറഞ്ഞപ്പോള്‍ ടൗളൗസിനെ മടക്കമില്ലാത്ത അഞ്ചു ഗോളിന് തുരത്തി സെന്റ് ജര്‍മന്‍.
സ്ലാട്ടണ് ഇബ്രാഹിമോവിച്ച് രണ്ടു ഗോള്‍ നേടി. 18, 75 മിനിറ്റുകളില്‍ ഇബ്രയുടെ പ്രഹരം. ആറാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയിലൂടെ തുടങ്ങിയ ഗോള്‍വേട്ട ഇബ്രയും കടന്ന് ലൂക്കാസ് (66), എസ്ക്വെല്‍ ലാവെസി (78) എന്നിവരിലൂടെ പൂര്‍ത്തിയാക്കി ചാമ്പ്യന്മാര്. 13 കളികളില്‍ 35 പോയിന്റുമായി ബഹുദൂരം മുന്നില്‍ ഒന്നാമത് തുടരുന്നു പിഎസ്ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: