ബസും ഇന്നോവയും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു

Monday 9 November 2015 12:09 am IST

ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറയില്‍ കെഎസ്ആര്‍ടിസി ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരം. ഞായറാഴ്ച രാത്രി 8.15 ന് മൂങ്കില്‍മടയിലാണ് അപകടം. പെരുമ്പാവൂര്‍ രജിസ്‌ട്രേഷനിലുള്ള കെഎല്‍ 40 എച്ച് 80004 ഇന്നോവ കാറിലുണ്ടായിരുവരാണ് മരിച്ചത്. ഇവരില്‍ മൂന്നു പേരുടെ മൃതദേഹം കൊഴിഞ്ഞാമ്പാറ അത്താണി ആശുപത്രിയിലാണുള്ളത്. ഗുരുതരമായി ഒരാളെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.വണ്ണാമടയിലെ ചെത്തുതൊഴിലാളി സുഹൃത്തിന്റെ അടുത്തേക്ക് വരുമ്പോഴാണ് അപകടമെന്നാണറിയുന്നത്. എബന്‍ എന്ന പേരിലുള്ള ആര്‍സി ബുക്ക് പ്രദേശത്ത് നിന്നും കിട്ടിയിട്ടുണ്ട്. പൊള്ളാച്ചിയില്‍ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും തൃശൂര്‍ ഭാഗത്ത് നിന്ന് പോകുകയായിരു ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്. കാറില്‍ ഉണ്ടായിരുത്. ആലപ്പുഴ, പെരുമ്പാവൂര്‍ സ്വദേശികളാണെന്ന് സംശയിക്കുന്നതായി പോലിസ് അറിയിച്ചു. മരിച്ചവരെല്ലാം പുരുഷന്മാരാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.