ഇസ്ലാമാബാദ്: പാക്കിസ്ഥാന് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ പാര്‍ട്ടിക്ക് അംഗീകാരം നല്‍കുന്നത് നീട്ടിവെച്ചു. 14 പുതിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അംഗീകാരം നല്‍കിയെങ്കിലും പേരിലും ചിഹ്നത്തിലുമുള്ള എതിര്‍പ്പുമൂലമാണ് എപിഎംഎല് പാര്‍ട്ടിക്ക് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച തീരുമാനം നീട്ടിയത്.
ഇപ്പോള്‍ പാക്കിസ്ഥാന് പുറത്തുകഴിയുന്ന മുഷാറഫ് 2013ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി കഴിഞ്ഞ വര്‍ഷമാണ് പുതിയപാര്‍ട്ടി ഉണ്ടാക്കിയത്. പാക്കിസ്ഥാനിലേക്കു തിരിച്ചുവരുമെന്ന് പറയുന്നതല്ലാതെ മുഷാറഫ് ഇതുവരെ വന്നിട്ടില്ല. ഇതിനിടെ ബേനസീറിന്റെ വധവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകത്തതിനാല്‍ മുഷാറഫിന്റെ വസ്തുവകകള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: