ചാത്തമംഗലത്ത് ബിജെപിക്ക് ഇരട്ടനേട്ടം

Monday 9 November 2015 11:26 am IST

ചാത്തമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് ഇരട്ട നേട്ടം. നിലവിലുണ്ടായിരുന്ന ഒരു സീറ്റില്‍ നിന്നും രണ്ട് സീറ്റുകള്‍ നേടിയാണ് ബിജെപി മുന്നേറിയത്. ചാത്തമംഗലം 6, 20 വാര്‍ഡുകളിലാണ് ബിജെപിക്ക് ജയം. ചാത്തമംഗലം വാര്‍ഡ് 6 പരതപ്പൊയിലില്‍ ബിജെപി സ്ഥാനാര്‍ഥി ശോഭന എടപ്പറമ്പത്ത് 16 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ജയിച്ചത്. എല്‍ഡിഫിലെ ബിന്ദുവിന് ലഭിച്ചത് 510 വോട്ടാണ്. യുഡിഎഫിന് 85 വോട്ടുമാത്രമാണ് ഇവിടെ നേടാന്‍ കഴിഞ്ഞത്. പഞ്ചായത്തിലെ വേങ്ങേരിമഠം 20-ാം വാര്‍ഡില്‍ കല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി വിജയിച്ചത് 786 വോട്ടു നേടിയാണ്. 408 വോട്ടിന്റെ ഭൂരിപക്ഷം. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റില്‍ അവര്‍ക്ക് ലഭിച്ചത് 378 വോട്ടാണ്. എല്‍ഡിഎഫ് 216 വോട്ടോടെ മൂന്നാം സ്ഥാനത്തായി. ആകെയുള്ള 23 സീറ്റില്‍ 22 സീറ്റുകളില്‍ ബിജെപി മത്സരിച്ചിരുന്നു. പഞ്ചായത്തില്‍ അഞ്ച് വാര്‍ഡുകളില്‍ ബിജെപി രണ്ടാംസ്ഥാനത്തെത്തി. ചാത്തമംഗലം, ചെട്ടിക്കടവ്, ചൂലൂര്‍, നായര്‍കുഴി, പൂളക്കോട് എന്നിവിടങ്ങളിലാണ് രണ്ടാംസ്ഥാനത്തെത്തിയത്. പഞ്ചായത്തില്‍ എല്‍ഡിഎഫിന് 13, യുഡിഎഫിന് ഏഴ്, ഒരു സീറ്റ് യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥി എന്നിങ്ങനെയാണ് കക്ഷിനില.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.