മുസ്ലിം വര്‍ഗ്ഗീയ ധ്രുവീകരണത്തില്‍ വിജയം നേടി എല്‍ഡിഎഫ്‌

Monday 9 November 2015 11:27 am IST

കോഴിക്കോട്: സിപിഎ മ്മിന്റെ അടവു നയത്തിന്റെ ഭാഗമായുണ്ടായ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ സഖ്യം ജില്ലയില്‍ ന്യൂനപക്ഷ വോട്ടുകള്‍ ധ്രുവീകരിക്കാന്‍ ഇടയാക്കിയത് എല്‍ഡിഎഫിന് തുണയായി. മുക്കം, കൊടുവള്ളി മുനിസിപ്പാലിറ്റകള്‍, ചങ്ങരോത്ത് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് സിപിഎം ഇത്തരം സംഘടനകളുമായി സഖ്യപരീക്ഷണം പാരമ്പര്യമായി നടത്തിയത്. ഇടതിനുനുകലമായി ജില്ലയില്‍ വ്യാപകമായി വോട്ട് ധ്രുവീകരണത്തിന് ഇതുവഴിവെച്ചു. കോര്‍പ്പറേഷനില്‍ 16 സീറ്റുകളില്‍ എസ്ഡിപിഐ മത്സരിച്ചെങ്കിലും ഒരിടത്തും രണ്ടക്ക സംഖ്യ കടക്കാന്‍ ഇവര്‍ക്കായില്ല. വെല്‍ഫെയര്‍പാര്‍ട്ടിയുടെ സ്ഥിതിയും ഇതായിരുന്നു. ചാലിയത്ത് അഴിയൂരില്‍ ഓരോ സീറ്റാണ് എസ്ഡിപിഐക്ക് നേടാനായത്. മുക്കം മുനിസിപ്പാലിറ്റിയില്‍ വെസ്റ്റ്‌ചേന്ദമംഗലൂരില്‍ ഗഫൂര്‍മാസ്റ്ററും കണക്കുപറമ്പ് വാര്‍ഡില്‍ അനില്‍കുമാറും മംഗലശ്ശേരി വാര്‍ഡില്‍ മാടായി ഷഫീഖും വിജയം നേടി. മുക്കം മുനിസിപ്പാലിറ്റിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി, ജനതദള്‍ എന്നിവരോടൊപ്പമാണ് സിപിഎം മത്സരിച്ചിരുന്നത്. ചങ്ങരോത്ത് പഞ്ചായ്തത്ത് ചെറിയകമ്പളത്ത് ലിജു അറയുള്ളപറമ്പത്തും പാറക്കടവില്‍ ഫാത്തിമയും വിജയികളായി. കന്നിമത്സരം നടത്തിയ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വിജയം ഉണ്ടാക്കാന്‍ കഴിഞ്ഞത് സിപിഎമ്മിന്റെ പിന്തുണയോടെയാണ്. എന്നാല്‍ നഗരസഭയിലടക്കം ഇത്തരം സംഘടനകളുമായുള്ള കൂട്ട് സിപിഎമ്മിന് ഗുണം ചെയ്തിട്ടുണ്ട്. വര്‍ഗ്ഗീയ വിരുദ്ധ പ്രസംഗം നടത്തുകയും മുസ്ലിം വര്‍ഗ്ഗീയ സംഘടനകളുമായി കൂട്ടുചേരുകയും ചെയ്തതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.