തിരുവനന്തപുരം: ധനമന്ത്രി കെഎം മാണിയോട് രാജി വെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജിക്കാര്യത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആരാണ് രാജി ആവശ്യപ്പെട്ടതെന്ന് മറുചോദ്യം ഉന്നയിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം യുഡിഎഫിലെ എല്ലാ നേതാക്കളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇന്ന് നേതാക്കളാരും തിരുവനന്തപുരത്തില്ല. നാളെ തിരുവനന്തപുരത്തുണ്ടാകും. നാളെ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: