വെളിച്ചെണ്ണ നല്ലത്; മറ്റുള്ളവ കാന്‍സറിന് കാരണം

Tuesday 10 November 2015 9:57 am IST

മുംബൈ: ഭക്ഷ്യയെണ്ണകള്‍ മിക്കവയും ചൂടാക്കിയില്‍ അപകടകാരികളാണെന്ന് പഠനം. അവയില്‍ പലതിലും നിന്ന് കാന്‍സറിന് കാരമായ ആല്‍ഡിഹൈഡുകള്‍ പുറത്തുവരും. ഇൗ മാരകമായ രാസവസ്തു കാന്‍സറിന് കാരണമാണ്. തലച്ചോറിന് കേടുവരുത്താം. മറവിരോഗം (അല്‍ഷിമേഴ്‌സ്) ഉണ്ടാക്കാം. ഡിമൊണ്ട്‌ഫോര്‍ട്ട് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ മാര്‍ട്ടിന്‍ ഗ്രൂട്ട്‌വെല്‍ഡ് പറഞ്ഞു. എന്നാല്‍ വെളിച്ചെണ്ണ, വെണ്ണ ഒലിവ് എണ്ണ എന്നിവ താരതമ്യേന കുഴപ്പമില്ല. ഇവയില്‍ വെളിച്ചെണ്ണയാണ് ഏറ്റവും നല്ലത്. സൂര്യകാന്തിയെണ്ണ, പാമോയില്‍, സോയാബീന്‍ എണ്ണ,ധാന്യങ്ങളുടെ എണ്ണ തുടങ്ങിയവ ചൂടാക്കിയാല്‍ രാസവസ്തു പുറത്തുവരും. ഇവ ഹൃദ്രോഗങ്ങളുണ്ടാക്കും, രക്തസമ്മര്‍ദ്ദമുണ്ടാക്കും, മാനസികപ്രശ്‌നങ്ങള്‍ക്കും വഴിവെക്കും. ആരോഗ്യകരമായ ഒമേഗ 3 ഫാറ്റി ആസിഡുകളെ ഇവയില്‍ നിന്ന് വരുന്ന ഒമേഗ 6 ഫാറ്റി ആസിഡുകള്‍ നശിപ്പിക്കും. ധാന്യയെണ്ണയോ സൂര്യകാന്തിയെണ്ണയോ കൂടുതല്‍ കഴിച്ചാല്‍ തലച്ചോര്‍ കൂടുതല്‍ ഒമേഗ 6 ആസിഡുകള്‍ ആഗിരണം ചെയ്യും. പ്രൊഫ. സ്‌റ്റെയിന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.