കാരുണ്യരത്നം പുരസ്കാരം ജോസ്‌ മാവേലിക്ക്‌ സമ്മാനിച്ചു

Tuesday 13 December 2011 10:50 pm IST

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ എ.ടി. അബുവിന്റെ ഓര്‍മ്മക്കായി എടി അനുസ്മരണ വേദി ഏര്‍പ്പെടുത്തിയ കാരുണ്യരത്നം പുരസ്കാരം ആലുവ ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ്‌ മാവേലിക്ക്‌ സമ്മാനിച്ചു. മലപ്പുറം ഹില്‍ഫോര്‍ട്ട്‌ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരള ടൂറിസം വകുപ്പ്‌ മന്ത്രി എ.പി. അനില്‍കുമാര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.
തെരുവില്‍ അലയുന്ന നിരാലംബരായ കുട്ടികളുടെ രക്ഷക്കായി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തിയാണ്‌ ജോസ്‌ മാവേലിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്‌.
ചലച്ചിത്ര തിരക്കഥാകൃത്ത്‌ ടി.എ. റസാഖ്‌, സംവിധായകന്‍ വി.ആര്‍. ഗോപാലകൃഷ്ണന്‍, ഗായകന്‍ ജി. വേണുഗോപാല്‍ എന്നിവരടങ്ങുന്ന ജൂറിയാണ്‌ പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്‌. 10001 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.