ഇവന്മാര്‍ ഈ നാടു നശിപ്പിച്ചേ അടങ്ങൂ

Monday 9 November 2015 10:24 pm IST

സുപ്രീം കോടതി അഭിഭാഷകനായ കപില്‍ സിബലിനെ വയ്ക്കാനുള്ള ലക്ഷങ്ങള്‍ എവിടുന്നു കിട്ടി. അതു ഇവിടുത്തെ സാധാരണക്കാരന്റെ പണമാണ്. അതുപയോഗിച്ചു കള്ളനെ രക്ഷിക്കാന്‍ നോക്കുന്നു. ഇനിയെങ്കിലും രാജിവച്ചു പോയ്ക്കൂടെ. അതെങ്ങനാ ഇവന്മാര്‍ ഈ നാടു നശിപ്പിച്ചേ അടങ്ങൂ. പ്രവീണ്‍കുമാര്‍ കണ്ണന്‍ മാണിയെ ഇത്രനാള്‍ സംരക്ഷിച്ച ഈ മന്ത്രിസഭ ഒന്നാകെ രാജിവയ്ക്കണം. എന്നിട്ട് ഇടതും വലതും മറ്റു പാര്‍ട്ടികളും ഒക്കെചേര്‍ന്ന് ബീഹാര്‍ മോഡല്‍ ഒരു മഹാസഖ്യം ഉണ്ടാക്കിയാല്‍ വിജയം സുനിശ്ചിതം! എന്നുമാത്രമല്ല ഈ പരസ്പരമുള്ള അഴിമതി ആരോപണങ്ങളും ഒഴിവാക്കാം. അങ്ങനെ ഭരണം സുഗമമാക്കാം! രാജഗോപാലന്‍ നായര്‍ വഴി അടയുകയോ, തുറക്കുകയോ ആകട്ടെ വിഷയം വളരെ ഗുരതരമാണ്. ഈ രാജ്യത്ത് നിയമത്തിന് വിലയില്ലെ? കോടതി പോലും കുറ്റം ചെയ്തതിന് തെളിവുണ്ടെന്ന് വിധിച്ചിട്ടും നിയമത്തിന്  മുമ്പില്‍ വിചാരണ ചെയ്യാതെ സംരക്ഷിക്കുന്ന ഭരണാധികാരികളും കുറ്റക്കാരല്ലെ? ഒരു സാധാരണക്കാരനാണെങ്കില്‍ ഈ രാജ്യത്തെ നിയമം എന്താണ് ചെയ്യുക, അപ്പോള്‍ ഭരണാധികാരികള്‍ക്ക് വേറൊരു നിയമവും ജനങ്ങള്‍ക്ക് മറ്റൊരു നിയമവും.  ഇതാണൊ ജനാധിപത്യം. സുനില്‍ മങ്ങാട്ട്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.