കടുത്തുരുത്തി: മാഞ്ഞൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ നിന്നും സ്വതന്ത്രനായി മത്സരിച്ച് ഇടത്-വലത് മുന്നണികളെ പരാജയപ്പെടുത്തി ബിനോയി ഇമ്മാനുവേല്‍ ശ്രദ്ധേയനാകുന്നു. ഇദ്ദേഹം എല്‍ഡിഎഫിന്റെ കുത്തക സീറ്റിലാണ് സ്വതന്ത്രനായി മത്സരിച്ച് 22 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചത്. തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് പോസ്റ്റര്‍, ഫ്ളെക്സ് ബോര്‍ഡുകള്‍, മൈക്ക് അനൗണ്‍സ്മെന്റുകള്‍ തുടങ്ങിയവ ഒഴിവാക്കി വ്യത്യസ്തമായ രീതിയിലാണ് ബിനോയി പ്രചാരണം നടത്തിയത്. 8-ാം വാര്‍ഡ് അംഗന്‍വാടിക്ക് ഹൈടെക്ക് വൈഫൈ സംവിധാനം നേടിയെടുത്തതോടെയാണ് ഹൈടെക് മെമ്പര്‍ എന്ന് ബിനോയിക്ക് പേരായത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ബിനോയിക്ക് പലഭാഗങ്ങളില്‍ നിന്നും ഭീഷണി ഉണ്ടായതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: