കൊച്ചി കോര്‍പ്പറേഷനില്‍ ബിജെപിക്ക് നാലിരട്ടി വോട്ട്

Monday 9 November 2015 10:29 pm IST

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ ബിജെപിക്ക് നാലിരട്ടി വോട്ട്. രണ്ട് സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തിയ ബിജെപി മൂന്നിടത്ത് രണ്ടാമതെത്തുകയും ചെയ്തു. ആകെ പോള്‍ ചെയ്ത 284628 വോട്ടുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ 38209 വോട്ടുകള്‍ നേടി. 13.42 ശതമാനം വരുമിത്. 2010ല്‍ 3.56 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. 19511 വോട്ടുകളാണ് അന്ന് നേടിയത്. എല്‍ഡിഎഫിന് ഇത്തവണ 120185 വോട്ടുകള്‍ ലഭിച്ചു. (42.22 ശതമാനം). 2010ല്‍ 34.13ശതമാനം വോട്ടുകളാണ് ഇടത് മുന്നണിക്ക് ലഭിച്ചിരുന്നത്. ഭരണം ലഭിച്ചെങ്കിലും യുഡിഎഫിന് വോട്ട് ശതമാനത്തില്‍ വലിയ നേട്ടമുണ്ടാക്കാനായില്ല. 34.13 ശതമാനമായിരുന്ന യുഡിഎഫിന് ഇത്തവണ 36.73 ശതമാനം വോട്ട് ലഭിച്ചു. 104549 വോട്ടുകള്‍. മറ്റുള്ളവര്‍ 21683 വോട്ടുകളും (7.6 ശതമാനം) നേടി. .02 ശതമാനം വോട്ട് അസാധുവായി.സിറ്റിംഗ് സീറ്റായിരുന്ന എറണാകുളം സെന്‍ട്രല്‍, ചെറളായി എന്നിവ ബിജെപി നിലനിര്‍ത്തി. ചെറളായിയില്‍ ശ്യാമള എസ്. പ്രഭു ആറാമതും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജനറല്‍ വാര്‍ഡായ എറണാകുളം സെന്‍ട്രലില്‍ മുന്‍ മന്ത്രി എ.എന്‍. ജേക്കബിന്റെ മകന്‍ ലിനോ ജേക്കബിനെ പരാജയപ്പെടുത്തി സുധ ദിലീപ്കുമാര്‍ രണ്ടാമതും കൗണ്‍സിലിലെത്തി. അമരാവതി, ചമ്പക്കര, തേവര എന്നിവിടങ്ങളില്‍ ബിജെപി രണ്ടാമതെത്തി. അമരാവതിയില്‍ ബിജു എസ്. ആര്‍ 2147 വോട്ടുകളാണ് നേടിയത്. തേവരയില്‍ വെറും 29 വോട്ടിനായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി തോറ്റത്. രണ്ടിടത്തും കോണ്‍ഗ്രസ് മൂന്നാമതായി പിന്തള്ളപ്പെട്ടു. അമ്പതോളം ഡിവിഷനുകളില്‍ 20 ശതമാനത്തിലേറെ വോട്ടുകള്‍ നേടാനും പാര്‍ട്ടിക്ക് സാധിച്ചു. പലയിടത്തും ജയപരാജയങ്ങള്‍ നിര്‍ണയിച്ചത് ബിജെപി പിടിച്ച വോട്ടുകളാണ്. ചില വാര്‍ഡുകളില്‍ ബിജെപിയുടെ മുന്നേറ്റം തടയാന്‍ മുന്നണികള്‍ രഹസ്യ ധാരണയും ഉണ്ടാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.