ഇന്ന് കൊടിയേറ്റ്
Monday 9 November 2015 10:30 pm IST
ആര്‍പ്പൂക്കര: സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും. വെളുപ്പിന് 5.30ന് അഷ്ടദ്രവ്യമഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. 9നും 10നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് കൊടിയേറ്റ്. ക്ഷേത്രം തന്ത്രി പയ്യപ്പള്ളി ഇല്ലത്ത് മാധവന് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. അരങ്ങില്‍ രാവിലെ 7.30ന് ലളിതാ ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന അഷ്ടപതിയും വൈകിട്ട് 6.30ന് ആര്‍പ്പൂക്കര എന്‍എസ്എസ് വനിതാസമാജവും ബാലസമാജവും അവതരിപ്പിക്കുന്ന തിരുവാതിരയും നടക്കും. 7.30ന് കോഴിക്കോട് പ്രശാന്ത് വര്‍മ്മയും സംഘവും അവതരിപ്പിക്കുന്ന മാനസജപലഹരിയും അരങ്ങേറും.