കാലടി: പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാലടി പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ സിപിഎം നേതാവിന്റെ ദയനീയ പരാജയവുമായി ബന്ധപ്പെട്ട് മരോട്ടിച്ചുവട് ബ്രാഞ്ച് കമ്മറ്റിയില്‍ ഏഴോളം പേരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ സാധ്യത. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഈ വാര്‍ഡില്‍ ഇരുന്നൂറോളം വോട്ടിന് സ്ഥാനാര്‍ത്ഥി ജയിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇവിടെ കാലടി പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജയിച്ചു. സിപിഎം സ്ഥാനാര്‍ത്ഥി നാലാംതവണയാണ് ഇവിടെ മത്സരിച്ചത്.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് 9-ാം വാര്‍ഡിലെ എട്ടോളം പേര് ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് രാജിവെച്ചിരുന്നു. കാഞ്ഞൂര്‍ പാറപ്പുറത്ത് മുന്‍ ഏരിയ കമ്മറ്റി സെക്രട്ടറി ഒമ്പതാം വാര്‍ഡില്‍ ദയനീയമായി പരാജയപ്പെട്ടു. ഇപ്പോള്‍ ഏരിയ കമ്മറ്റി സെക്രട്ടറി താമസിക്കുന്ന പ്രദേശവും പാര്‍ട്ടിയുടെ ശക്തികേന്ദ്രവുമാണ്. ഇവിടെ പാര്‍ട്ടി പരാജയപ്പെടാന്‍ പാറപ്പുറത്ത് പാര്‍ട്ടി വേണ്ട എന്ന നിലയിലാണ് പ്രവര്‍ത്തനം നടത്തിയത്. ഒമ്പതാം വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ത്ഥി തോറ്റതില്‍ തൊട്ടടുത്ത 11-ാം വാര്‍ഡിലെ ജയിച്ച സിപിഎം സ്ഥാനാര്‍ത്ഥിക്ക് പങ്കുള്ളതായി പാര്‍ട്ടിക്കുള്ളില്‍ സംസാരമുണ്ട്. ഒമ്പതാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിട്ടാണ് സിപിഎം മത്സരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: