കൊച്ചി: അന്തര്‍ദേശീയതലത്തില്‍ ഫിനക്കിള്‍ സോഫ്റ്റ്വെയര് ഉപയോഗിക്കുന്ന 220 ബാങ്കുകളില്‍ നിന്നും ലഭിച്ച 104 നാമനിര്‍ദ്ദേശങ്ങളില്‍ നിന്നാണ് പ്രോസസ് ഇന്നവേഷന്‍ വിഭാഗത്തില്‍ എറണാകുളം ജില്ലാ സഹകരണ ബാങ്കിന് അവാര്‍ഡ് ലഭിച്ചത്. കോര്‍ ബാങ്കിംഗ് സോഫ്റ്റ് വെയറില്‍ 10 സെക്കന്റ് കൊണ്ട് ലോണ്‍ അക്കൗണ്ട് തുറക്കുന്നതിനുളള സൗകര്യം ഏര്‍പ്പെടുത്തിയതിനാണ് അവാര്‍ഡ്.
ഇന്ത്യയിലെ മികച്ച ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ കോര്‍ ബാങ്കിംഗ് സോഫ്റ്റ് വെയര്‍ – ‘ഫിനക്കിള്‍’ ഉപയോഗിക്കുന്ന ബാങ്കുകള്‍ അവര്‍ക്ക് ആവശ്യമായ രീതിയില്‍ ഫിനക്കിള്‍ സോഫ്റ്റ്വെയറിന്റെ സാദ്ധ്യതകള്‍ ഉപോയഗിച്ച് മികച്ചരീതിയില്‍ സോഫ്റ്റ് വെയര്‍ കസ്റ്റമൈസ് ചെയ്ത് ഇടപാടുകാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിനും ബാങ്കിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഏര്‍പ്പെടുത്തിയിട്ടുളള താണ് ഈ അവാര്‍ഡ്.
ബാംഗ്ലൂരില്‍ നടന്ന ഫിനാക്കിള്‍ ഫോറം മീറ്റില്‍ ബാങ്കിനുവേണ്ടി ജനറല്‍ മാനേജര്‍ എം.കെ.രാധാകൃഷ്ണന്, ഐ.ടി. ഹെഡ് പി.എസ്. സാനുരാജ്, ഐ.ടി. മാനേജര്‍ അബ്ദുള്‍ സിദ്ദിഖ് എന്നിവര്‍ പുരസ്ക്കാരം ഏറ്റുവാങ്ങി. 1961 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബാങ്കില്‍ ജില്ലയിലാകെ 61 ശാഖകളും 35 എടിഎമ്മും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: