കണ്ണൂര്‍: കലാ സാംസ്കാരിക സംഘടനയായ ഫെയ്സ് മാതമംഗലത്തിന്റെ രണ്ടാമത് കേസരി നായനാര്‍ പുരസ്കാരത്തിന് മാധ്യമപ്രവര്ത്തകന് എം.ജി.രാധാകൃഷ്ണനെ തെരഞ്ഞെടുത്തതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഡിസംബര്‍ 5ന് മാതമംഗലത്ത് നടക്കുന്ന ചടങ്ങില്‍ വി.കെ.ശ്രീരാമന് പുരസ്കാര സമര്‍പ്പണം നടത്തും. മലയാളത്തിലെ ആദ്യ ചെറുകഥയായ വാസനാവികൃതി പ്രസിദ്ധീകൃതമായതിന്റെ 125-ാം വാര്‍ഷികത്തിന്റെ ഭാഗമായി യുവ എഴുത്തുകാര്‍ക്കായി ഏകദിന ചെറുകഥാ പാഠശാലയും സംഘടിപ്പിച്ചിട്ടുണ്ട്. ഇ.പി.രാജഗോപാല്‍, കെ.ടി.പ്രഹ്ളാദന്, പി.വി.ബാലന്, പി.ദാമോദരന്‍, കെ.വി.സുനുകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: