ചെറുപുഴ പഞ്ചായത്ത്: യുഡിഎഫില്‍ വിള്ളല്‍; ഭരണം ആശങ്കയില്‍

Monday 9 November 2015 10:37 pm IST

ചെറുപുഴ: ചെറുപുഴ പഞ്ചായത്തില്‍ വീണ്ടും ഭൂരിപക്ഷം കിട്ടിയ യുഡിഎഫില്‍ അഭിപ്രായ ഭിന്നിപ്പ് രൂക്ഷമായി. പ്രസിഡന്റ് സ്ഥാനത്തിനായി കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം നില്‍ക്കുമ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം തള്ളിയതോടെയാണ് ഭരണം ആശങ്കയിലായത്. കോണ്‍ഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ കേരളാ കോണ്‍ഗ്രസിനെ കൂട്ടാതെ ഭരിക്കാന്‍ സാധിക്കില്ല. കഴിഞ്ഞ തവണ വൈസ് പ്രസിഡന്റ് കേരളാ കോണ്‍ഗ്രസിന് ആയിരുന്നു. ഈ തവണ കെപിസിസി മെമ്പര്‍ വിജയിച്ചതിനാല്‍ വൈസ് പ്രസിഡണ്ട് സ്ഥാനം ഇദ്ദേഹത്തിന് നല്‍കണമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസുകാരുടെ ആവശ്യം. കേരളാ കോണ്‍ഗ്രസിന് ഇപ്പോള്‍ രണ്ട് സീറ്റാണ് പഞ്ചായത്തിലുള്ളത്. യുഡിഎഫിനകത്തെ കുഴപ്പം മുതലാക്കാന്‍ എല്‍ഡിഎഫ് ശ്രമം തുടങ്ങി കേരളാ കോണ്‍ഗസിനെയും ഒരു സ്വതന്ത്രനെയും കൂട്ടി ഭരിക്കാനാണ് എല്‍ഡിഎഫ് നീക്കം. പഞ്ചായത്ത് ഭരിക്കണമെങ്കില്‍ പത്ത് സീറ്റാണ് ആവശ്യം. എല്‍ഡിഎഫിന് ഏഴ് സീറ്റാണ് നിലവില്‍ ഉള്ളത്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.