ന്യൂദല്‍ഹി: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയെ സന്ദര്‍ശിച്ചു. ഇന്നലെ വൈകിട്ട് 6 മണിക്ക് രാഷ്ട്രപതിഭവനില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
പ്രമുഖ വ്യക്തികളെ കാണുന്നതിനായി സാധാരണ നടക്കുന്ന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് സര്‍സംഘചാലക്-രാഷ്ട്രപതി കൂടിക്കാഴ്ച നടന്നതെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ.മന്മോഹന് വൈദ്യ പ്രസ്താവിച്ചു.
സര്‍സംഘചാലക് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നതായും ആര്‍എസ്എസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: