തലശ്ശേരി: കണ്ണൂര്‍ റവന്യൂ ജില്ലാ ശാസ്ത്രമേള 12, 13 തിയ്യതികളില്‍ തലശ്ശേരിയില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മേള 12ന് രാവിലെ 10 മണിക്ക് ഗവ.ബ്രണ്ണന്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.സതീശന് ബാലസുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്യും. ശാസ്ത്ര വിഭാഗം മത്സരങ്ങള്‍ സെന്റ് ജോസഫ് സ്കൂള്‍, ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍, ബിഇഎംപി സ്കൂള്‍ എന്നിവിടങ്ങളിലാണ് നടക്കുക. 15 സബ് ജില്ലകളില്‍ നിന്നായി 1100 വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ഗണിതശാസ്ത്ര മത്സരങ്ങളില്‍ എല്‍പി, യുപി, എച്ച്എസ്, വിഭാഗങ്ങളുടെ മത്സരം 13ന് സെന്റ് ജോസഫ്സ് സ്കൂളില്‍ വെച്ചും ഹയര്‍സെക്കണ്ടറി മത്സരങ്ങള്‍ 12ന് ബ്രണ്ണന്‍ എച്ച്എസ്എസില്വെച്ചുമാണ് നടക്കുക. 34 ഇനങ്ങളിലായി 930 വിദ്യാര്‍ത്ഥികള്‍ മത്സരിക്കും. സാമൂഹ്യ ശാസ്ത്ര മേള തിരുവങ്ങാട് ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലാണ് നടക്കുക. വിവിധ വിഭാഗങ്ങളിലായി 750 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. 240 വിദ്യാര്‍ത്ഥികള്‍ മത്സരിക്കുന്ന സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരം കണ്ണൂര്‍ ചൊവ്വ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടക്കുന്നതാണ്. പ്രവര്‍ത്തി പരിചയ മേള മുബാറക്ക് എച്ച്എസ്എസില്‍ നടക്കും. 25 ഇനങ്ങളില്‍ എല്‍പി, യുപി വിഭാഗങ്ങളിലും 35 ഇനങ്ങളില്‍ എച്ച്എസ്, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ നിന്നുമായി 3600 വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും. മേളയുടെ രജിസ്ട്രേഷന് 11ന് രാവിലെ 11 മണിക്ക് ബിഇഎംപി സ്കൂളില്‍ വെച്ചാണ് നടക്കുക. പത്രസമ്മേളനത്തില്‍ ഡിഡിഇ ഇ.വസന്തന്, സംഘാടക സമിതി ചെയര്മാന് ഡെന്നി ജോണ്‍, അജിത് കുമാര്‍, ടി.വി.പവിത്രന്, പി.എം.ദിനേശന്, ഫിലിപ് ജോസ്, മുഹമ്മദ് ഹനീഫ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: