കണ്ണൂര്‍: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് 23 ന് കാസര്‍ഗോഡ് നിന്നും ആരംഭിക്കുന്ന സമത്വ മുന്നേറ്റ യാത്രയ്ക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സ്വീകരണം നല്‍കുന്നതിന് 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഇതിനോടനുബന്ധിച്ച് സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷിന്റെ അധ്യക്ഷതയില്‍ മുന്നോക്ക സമുദായ സമിതി സംസ്ഥാന പ്രസിഡണ്ട് സി.എസ്.നായര്‍ നിര്‍വ്വഹിച്ചു. കേരളാ പുലയ മഹാസഭ സംസ്ഥാന സെക്രട്ടറി ബാബു മുഖ്യപ്രഭാഷണം നടത്തി. എസ്എന്‍ഡിപി യോഗം അസി.സെക്രട്ടറി കെ.കെ.ധനേന്ദ്രന്‍, പി.പി.രഘുറാം, എം.സദാനന്ദന്, വി.പി.ദാസന്, കെ.വി.അജി, കെ.ശശിധരന്, സജീവന് പാനൂര്‍, കെ.ജി.ഗിരീഷ്, പാട്യം സത്യന്, പി.എന്‍.ബാബു, പി.പി.ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ശ്രീധരന് കാരാട്ട് സ്വാഗതവും എം.കെ.വിനോദ് നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികളായി ചെയര്മാന്: കെ.കെ.ധനേന്ദ്രന്‍, വൈസ് ചെയര്മാന്: എം.കെ.വിനോദ്, അജി ഇരിട്ടി, എം.സദാനന്ദന്, ശശിധരന് തലശ്ശേരി, പുരുഷോത്തമന് മാനന്തവാടി, സജീവന് പാനൂര്‍, മനോജ് സി.പി.രതീഷ് ബാബു, കെ.എന്‍.വിനോദ്, കെ.ജി.യശോദരന്, കണ്‍വീനര്‍: പി.പി.ജയകുമാര്‍, ജോ.കണ്‍വീനര്‍മാരായി: എന്‍.ബാബു, കെ.ജി.ഗിരീഷ്, പാട്യം സത്യന്, പ്രഭാകരന് മാനന്തവാടി, ശ്രീധരന് കാരാട്ട്, സുരേന്ദ്രന് താടി, കെ.സത്യന്, എം.ആര്.ഷാജി, ട്രഷറര്‍: പി.പി.രഘുറാം, രക്ഷാധികാരി വി.പി.ദാസന് എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: