കോട്ടയം: വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്ന തോന്നല്‍ ഹൈക്കോടതി വ്യക്തമാക്കിയ സ്ഥിതിക്ക് ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ആരോപണ വിധേയര്‍ മുഴുവന്‍ രാജിവയ്ക്കണമെന്ന് പി.സി തോമസ്. മാണി മാത്രം രാജി വച്ചാല്‍ തിരുന്നതല്ല കോടതിവിധിയുടെ പൊരുള്‍ എന്നും കേരളാ കോണ്‍ഗ്രസ് ചെയര്മാന് പറഞ്ഞു.
ബിജു രമേശിന്റെ പരാതി അനുസരിച്ച് കേരളം ഭരിക്കുന്ന പല മന്ത്രിമാരും കോഴ കൈപ്പറ്റിയിട്ടുണ്ട്. വിജിലന്‍സ് നടത്തിയ അന്വേഷണം വഴി അവയില്‍ പലതും ശരിയാണെന്നു വന്നിട്ടുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: