കോട്ടയം: ഇപ്പോള്‍ കെ.എം. മാണിയുടെ രാജി ആവശ്യപ്പെടുന്ന യുഡിഎഫ് നേതാക്കള്‍തന്നെയാണ് എല്ലാ സത്യവും അറിഞ്ഞുകൊണ്ട് മാണിയെ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നതെന്ന് പി.സി. ജോര്‍ജ്ജ് ആരോപിച്ചു. മാണി രാജിവയ്ക്കണമെന്ന് ഇനി പറഞ്ഞില്ലെങ്കില്‍ വെളിയിലിറങ്ങിയാല്‍ നാട്ടുകാര്‍ തല്ലുമെന്ന ഗതികേട് വന്നപ്പോഴാണ് നിവൃത്തിയില്ലാതെ യുഡിഎഫ് നേതാക്കള്‍ മാണിയുടെ രാജി ആവശ്യപ്പെടുന്നത്.
മാണിയുടെ എല്ലാ കള്ളത്തരങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതികളിലെല്ലാം ഇരുവരും ചേര്‍ന്ന് പണം പങ്കിട്ടെടുത്തിട്ടണ്ട്. അധികാരക്കൊതിയനായ ഉമ്മന്‍ചാണ്ടി നേരിട്ടാണ് കെ.എം. മാണിയെ രക്ഷിച്ചെടുക്കാന്‍ നടത്തിയ എല്ലാ നീക്കങ്ങളുടേയും പിന്നിലെന്നും പി.സി. ജോര്‍ജ്ജ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: