തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയുടെ കണ്ടെത്തലുകളില്‍ ഇടപെടുന്നില്ല എന്ന കേരള ഹൈക്കോടതിയുടെ സുപ്രധാനവിധിയുടെ അടിസ്ഥാനത്തില്‍ ഒരു നിമിഷംപോലും താമസിയാതെ മന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന് ആവശ്യപ്പെട്ടു.
രാഷ്ട്രീയമായും ധാര്‍മികമായും കെ.എം. മാണിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല.
ഹൈക്കോടതി വിധി കേരള സര്‍ക്കാരിന് എതിരായ കുറ്റപ്പെടുത്തല്‍ ആണെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: